UPDATES

വൈറല്‍

“ഞാനൊരു സത്യം പറയട്ടെ, ലെബനന്‍ പ്രധാനമന്ത്രിയെ ഞങ്ങള്‍ തട്ടിക്കൊണ്ടുപോയതല്ല”: സൗദി കിരീടാവകാശി സല്‍മാന്‍; സദസില്‍ കൂട്ടച്ചിരി

“ഹരീരി ഇപ്പോള്‍ ഇവിടെയെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ആരും ഞങ്ങള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുവന്നു എന്നൊന്നും പറഞ്ഞേക്കരുത്. അദ്ദേഹം രണ്ട് ദിവസം കൂടി ഇവിടെ കാണും” – ഇത് കേട്ട് സദസില്‍ കൂട്ടച്ചിരി ഉയര്‍ന്നു.

ലെബനന്‍ പ്രധാനമന്ത്രിയെ തങ്ങള്‍ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞപ്പോള്‍ റിയാദിലെ ആഗോള നിക്ഷേപക സംഗമ സദസില്‍ കൂട്ടച്ചിരി മുഴങ്ങി. ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരിയെ സാക്ഷി നിര്‍ത്തിയാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം വിമത മാധ്യമപ്രവര്‍ത്തകനും തന്റെ വിമര്‍ശകനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ താനും സൗദിയും ഒറ്റപ്പെടുന്ന സാഹചര്യത്തെ തണുപ്പിക്കാന്‍ ലക്ഷ്യമിട്ട് കൂടിയായിരുന്നു സല്‍മാന്റെ പ്രസംഗം. ഖഷോഗിയുടെ കൊലപാതകം ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത ഹീനമായ കുറ്റകൃത്യമാണ് എന്ന് സല്‍മാന്‍ പറഞ്ഞു.

“ഹരീരി ഇപ്പോള്‍ ഇവിടെയെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ആരും ഞങ്ങള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുവന്നു എന്നൊന്നും പറഞ്ഞേക്കരുത്. അദ്ദേഹം രണ്ട് ദിവസം കൂടി ഇവിടെ കാണും” – ഇത് കേട്ട് സദസില്‍ കൂട്ടച്ചിരി ഉയര്‍ന്നു. സല്‍മാനും പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. സൗദിയുടെ അടുത്ത പങ്കാളിയാണ് ഹരീരി. ഇറാനുമായി അടുപ്പമുള്ള ഷിയ പ്രസ്ഥാനം ഹിസ്ബുള്ളയുടെ എതിരാളി. കഴിഞ്ഞ വര്‍ഷം സാദ് ഹരീരിയെ റിയാദില്‍ സൗദി തടഞ്ഞുവച്ചതായി ആരോപണമുയര്‍ന്നത് വലിയ വിവാദമായിരുന്നു.

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

ഖഷോഗിയുടെ കൊലപാതകം: ഹീനമായ കുറ്റകൃത്യമെന്ന് സൗദി കിരീടാവകാശി സല്‍മാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍