UPDATES

വിദേശം

ഗള്‍ഫ് മേഖലയില്‍ വീണ്ടും പ്രകോപനം; യുഎഇ യാത്ര വിമാനം ഖത്തര്‍ തടഞ്ഞതായി ആരോപണം

ആരോപണം ഖത്തര്‍ നിഷേധിച്ചു

ഗള്‍ഫ് മേഖലയില്‍ പുതിയ സംഘര്‍ഷ സാധ്യകള്‍ തുറന്ന് ഖത്തറിനെതിരേ ഗുരുതര ആരോപണവുമായി യുഎഇ. തങ്ങളുടെ രണ്ട് സിവിലിയന്‍ വിമാനങ്ങള്‍ക്ക് അപകടകരമാം വിധത്തില്‍ മാര്‍ഗതടസം ഉണ്ടാക്കാന്‍ ഒരു ഖത്തര്‍ ഫൈറ്റര്‍ ജെറ്റ് ശ്രമിച്ചു എന്നാണ് യുഎഇ ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആരോപിക്കുന്നത്.ഖത്തര്‍ വ്യോമാതിര്‍ത്തിയോട് ചേര്‍ന്നു പോവുകയായിരുന്ന വിമാനത്തെയാണ് തടഞ്ഞതെന്ന് അറിയുന്നു.

മനാമയിലേക്ക് പോകുന്ന ദിവസേനയുള്ള എമിറേറ്റ് വിമാനത്തിന്റെ മാര്‍ഗത്തിലേക്ക് ഒരു ഖത്തര്‍ ഫൈറ്റര്‍ ജെറ്റ് കടന്നു കയറുകയായിരുന്നു. സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ് ഇത്, മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഖത്തറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്; യുഎഇ ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും യുഎഇ പ്രതികരിച്ചു.

ഖത്തറിന് സംഭവിച്ചത്

ഖത്തറിനെതിരേ ബഹറിനും രംഗത്തെത്തി. യുഎഇ യാത്രവിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കിയ ഖത്തറിന്റെ നടപടിയെ നിശിതമായി വിമര്‍ശിക്കുന്നതായി ബഹറിന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നാണ് ഖത്തര്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്.

ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ യുഎസ് പ്രസിഡന്റ് ട്രംപോ?

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഖത്തറുമായി ബന്ധങ്ങള്‍ വിച്ഛേദിച്ച ജിസിസി(ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍) അംഗങ്ങളില്‍ പ്രമുഖരാണ് യുഎഇ. ഭീകരവാദത്തിനു പിന്തുണ നല്‍കുന്നുവെന്നാരോപിച്ചായിരുന്നു സൗദി അറേബ്യ, ബഹറിന്‍, യുഎഇ, ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര-വ്യാപാരബന്ധങ്ങള്‍ അവസാനിപ്പിച്ചത്. ഖത്തറുമായുള്ള തങ്ങളുടെ കര-കടല്‍-വ്യോമാതിര്‍ത്തികളും ഇവര്‍ അടച്ചിരുന്നു. മേഖലയില്‍ ഖത്തറിനെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന തീരുമാനമാണ് ഇവര്‍ക്ക്. സാമ്പത്തികമായി ഏറെ മെച്ചമാണെങ്കിലും അയല്‍ക്കാരുമായി ബന്ധം വഷളായി നില്‍ക്കുന്നത് ഖത്തറിന് ഗുണം ചെയ്യില്ല. പ്രശ്‌നപരിഹാരങ്ങള്‍ക്ക് പലവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമാര്‍ഗങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല. ഇതിനിടയിലാണ് ഖത്തറിനെതിരേ യുഇഎ ഗുരുതരമായൊരു പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതും.

ഖത്തര്‍ ഉപരോധം; ഇന്ത്യയെ എങ്ങനെയെല്ലാം ബാധിക്കും

തോല്‍പ്പിക്കാന്‍ നോക്കണ്ട; 60 വിമാനങ്ങളിലായി ഖത്തറില്‍ പറന്നിറങ്ങുന്നത്‌ നാലായിരം പശുക്കള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍