UPDATES

വിദേശം

റഷ്യ തിരിച്ചടിക്കുന്നു; 60 യു എസ് നയതന്ത്രജ്ഞരെ പുറത്താക്കി

അമേരിക്കന്‍ കോണ്‍സുലേറ്റ് പൂട്ടുന്നു; സെര്‍ജി സ്ക്രിപാലിന്റെ മകള്‍ യൂലിയയുടെ നിലയില്‍ പുരോഗതി

മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയയ്ക്കും ഇംഗ്ലണ്ടിലെ സാലിസ്ബെറിയില്‍ വച്ചു നാഡീവിഷ ആക്രമണം ഏറ്റതിനെ തുടര്‍ന്നു തങ്ങളുടെ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടാനും 60 നയതന്ത്രജ്ഞരെ പുറത്താക്കാനും തീരുമാനിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചു.

ഇതു വരെ 25 രാജ്യങ്ങള്‍ റഷ്യയ്ക്കെതിര നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നയതന്ത്രജ്ഞരെ പുറത്താക്കുക വഴി ഈ രാജ്യങ്ങളില്‍ നിന്നായി 130 റഷ്യന്‍ നയതന്ത്രജ്ഞരെ തിരിച്ചയയ്ക്കാനാണ് തീരുമാനം.

രണ്ടാം ലോകമഹയുദ്ധത്തിനു ശേഷം യൂറോപ്പില്‍ നടന്ന ആദ്യ രാസായുധ ആക്രമണമെന്നതാണ് ഗുരുതര നടപടിക്കു പാശ്ചാത്യ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.

യു എസ് അംബാസഡറായ ജോണ്‍ ഹണ്‍ട്സ്മാനെ വിളിച്ചു വരുത്തി നോട്ടീസ് നല്‍കിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. എംബസ്സിയിലെ 58 പേരയും എക്റ്ററീന്‍ബര്‍ഗിലെ രണ്ടു കോണ്‍സുലേറ്റ് അംഗങ്ങളെയും ആണു പുറത്താക്കുക.

സിയാറ്റിലിലെ തങ്ങളുടെ കോണ്‍സുലേറ്റ് അടപ്പിച്ച അമേരിക്കന്‍ നടപടിക്കു ബദലായാണ് അമേരിക്കയുടെ കോണ്‍സുലേറ്റ് പൂട്ടിക്കുന്നത്. മറ്റു രാജ്യങ്ങളോടും സമാന രീതിയില്‍ നടപടിയെടുക്കുമെന്നും ലാവ്റോവ് പറഞ്ഞു.

അതേ സമയം നാഡീവിഷ ആക്രമണത്തിനു വിധേയയായ സ്ക്രിപാലിന്‍റെ മകള്‍ യൂലിയ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്ക്രിപാലിന്‍റെ നില ഗുരുതരമാണെങ്കിലും പ്രത്യാശയ്ക്കു വകയുണ്ടെന്നാണു കരുതുന്നത്.

മാര്‍ച്ച്‌ നാലിനാണ് സാലിസ്ബറിയില്‍ വച്ചു സ്ക്രിപാലിനും മകള്‍ക്കും ആക്രമണം ഏറ്റത്. സംഭവത്തെ തുടര്‍ന്ന് റഷ്യയും ബ്രിട്ടനുമായുള്ള നയതന്ത്ര ബന്ധം മോശമാവുകായായിരുന്നു.

റഷ്യയ്ക്കെതിരെ ബ്രിട്ടന്‍ നയന്തന്ത്രതലത്തില്‍ നടപടിയെടുത്തതിനെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പിറകെ അയര്‍ലണ്ട് പോലും പിന്തുണച്ചിരുന്നു.

പാശ്ചാത്യ സമൂഹം റഷ്യയെ മോശമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമം ആണെന്നാണ്‌ റഷ്യന്‍ പ്രതികരണം. സ്ക്രിപാലിനെതിരെ നടന്നതായി പറയുന്ന ആക്രമണത്തില്‍ റഷ്യന്‍ പങ്കു തെളിയിക്കാന്‍ ബ്രിട്ടന് സാധിച്ചിട്ടില്ല എന്നാണ് മോസ്കോയുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍