UPDATES

വിദേശം

സിറിയന്‍ വിമതര്‍ റഷ്യന്‍ യുദ്ധ വിമാനം വെടിവെച്ചിട്ടു; വൈമാനികന്‍ കൊല്ലപ്പെട്ടു

ദീര്‍ഘകാലമായി പ്രസിഡണ്ട് ബാഷര്‍ അല്‍ അസ്സദിനെ പിന്തുണച്ചുകൊണ്ട് വിമത വിഭാഗത്തിനെതിരെ പോരാടി വരികയാണ് റഷ്യന്‍ സൈന്യം.

റഷ്യന്‍ യുദ്ധ വിമാനം വെടിവെച്ചിട്ട സിറിയന്‍ വിമതര്‍ വൈമാനികനെ വധിച്ചു. പ്രസിഡണ്ട് ബാഷര്‍ അല്‍ അസ്സദിനെതിരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിദേശ സേനകള്‍ക്കെതിരെയും കടുത്ത പോരാട്ടം നടക്കുന്ന രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് സംഭവം.

SU-25 വെടിവെച്ചിടപ്പെട്ടിട്ടുണ്ട് എന്നും വൈമാനികന്‍ ‘ഭീകരര്‍ക്ക്’ എതിരെ പോരാടുന്നതിനിടയില്‍ കൊല്ലപ്പെട്ടു എന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അല്‍ ക്വൈദയുടെ സിറിയന്‍ വിഭാഗം മിസൈല്‍ ഉപയോഗിച്ചാണ് വിമാനം ആക്രമിച്ചതെന്ന് പ്രതിരോധ വല്‍കുപ്പിന്റെ സ്വേസ്ദ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവനോടെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പൈലറ്റ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു എന്നു ഒരു വിമത പോരാളി പറഞ്ഞതായി അസോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു പാറയ്ക്കരികില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന വൈമാനികന്റെ ചിത്രവും കത്തിക്കരിഞ്ഞ വിമാനത്തിന്റെ വീഡിയോയും വിമത വിഭാഗം പുറത്തുവിട്ടിട്ടുണ്ട്.

ദീര്‍ഘകാലമായി അസ്സദിനെ പിന്തുണച്ചുകൊണ്ട് വിമത വിഭാഗത്തിനെതിരെ പോരാടി വരികയാണ് റഷ്യന്‍ സൈന്യം. 2016 ല്‍ റഷ്യയുടെ മറ്റൊരു യുദ്ധവിമാനവും വിമത വിഭാഗം വെടിവെച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍