UPDATES

വിദേശം

ഹൂതി മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതായി സൗദി

ഇറാന്‍ സേന ഉപയോഗിക്കുന്ന തരം ഡ്രോണുകളാണ് ഹൂതികള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സഖ്യസേന വക്താവ് പറഞ്ഞതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂതികളും അവര്‍ക്ക് ആയുധം നല്‍കുന്ന ഇറാനും ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും സഖ്യസേന വക്താവ് പറഞ്ഞു.

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി സേനയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തടഞ്ഞ് പരാജയപ്പെടുത്തിയതായി സൗദി വ്യോമസേന. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തലസ്ഥാനമായ റിയാദ്, തെക്കന്‍ നഗരങ്ങളായ ജാസന്‍, നജ്രാന്‍, അബ എയര്‍പോര്‍ട്ട് എന്നിവയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറാന്‍ സേന ഉപയോഗിക്കുന്ന തരം ഡ്രോണുകളാണ് ഹൂതികള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സഖ്യസേന വക്താവ് പറഞ്ഞതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂതികളും അവര്‍ക്ക് ആയുധം നല്‍കുന്ന ഇറാനും ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും സഖ്യസേന വക്താവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റിയാദിനേയും തെക്കന്‍ സൗദി നഗരങ്ങളേയും ലക്ഷ്യം വച്ച് ഹൂതികള്‍ നിരവധി തവണ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം ഹൂതി ആക്രമണത്തില്‍ റിയാദില്‍ ഒരു ഈജിപ്റ്റുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍