UPDATES

വിദേശം

2026 ലോകകപ്പ് വേദി: യുഎസിനെ പിന്തുണക്കാത്ത രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി; ചട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഫിഫ

അതേസമയം ട്രംപിന് പിന്തുണയുമായി മെക്‌സിക്കോ പ്രസിഡന്റ് എന്‍ട്രിക് പെന നീറ്റോ രംഗത്തെത്തി. നമ്മള്‍ തമ്മില്‍ ഭിന്നതകളുണ്ടാകാം. എന്നാല്‍ ഫുട്‌ബോള്‍ നമ്മെ ഐക്യപ്പെടുത്തുന്നു. മെക്‌സിക്കോയും കാനഡയും യുഎസും 2016 ലോകകപ്പിന് ഒരുമിച്ച് വേദിയൊരുക്കുന്നതിന് നമ്മള്‍ പിന്തുണയ്ക്കും – മെക്‌സിക്കന്‍ പ്രസിന്റ് ട്വിറ്ററില്‍ കുറിച്ചു.

2026ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദിക്കായി യുഎസും കാനഡയും മെക്‌സിക്കോയും സംയുക്തമായി ഉന്നയിക്കാന്‍ പോകുന്ന അവകാശവാദത്തെ എതിര്‍ക്കുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും മുന്നറിയിപ്പുമായും രംഗത്തെത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ വേദികള്‍ക്കായുള്ള അവകാശവാദത്തിലും മത്സരത്തിലും രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഫിഫ ചൂണ്ടിക്കാട്ടുന്നത്. 2026ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദിക്കായി യുഎസും കാനഡയും മെക്‌സിക്കോയും സംയുക്തമായി ഉന്നയിക്കാന്‍ പോകുന്ന അവകാശവാദത്തെ എതിര്‍ക്കുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും മുന്നറിയിപ്പുമായും രംഗത്തെത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ വേദികള്‍ക്കായുള്ള അവകാശവാദത്തിലും മത്സരത്തിലും രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഫിഫ മുന്നോട്ട് വക്കുന്നത്. നിലവില്‍ മൊറോക്കോ മാത്രമാണ് യുഎസിന് എതിരാളിയായി രംഗത്തുള്ളത്. മോസ്‌കോയില്‍ ജൂണ്‍ 13ന് നടക്കുന്ന യോഗത്തിലാണ് 2026ലെ ലോകകപ്പ് വേദി തീരുമാനിക്കുക.

“ലോകകപ്പ് വേദിക്ക് വേണ്ടിയുള്ള ബിഡ്ഡിംഗില്‍, യുഎസ് എല്ലാ കാലത്തും പിന്തുണ നല്‍കി വരുന്ന രാജ്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ ലോബിയിംഗ് നടത്തുകയാണെങ്കില്‍ അത് വളരെ ലജ്ജാകരവും മോശപ്പെട്ട നടപടിയുമായിരിക്കും” – എന്ന്‍ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. യുഎന്നില്‍ പോലും ഈ രാജ്യങ്ങള്‍ യുഎസിനെ പിന്തുണക്കുന്നില്ലെങ്കില്‍ പിന്നെ ഞങ്ങളെന്തിന് അവരെ പിന്തുണക്കണം? – ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റില്‍ ചോദിച്ചിരുന്നു. 1994ലാണ് യുഎസ് ഫിഫ ലോകകപ്പിന് വേദിയായത്.

“ഇത്തരം പ്രസ്താവനകളോട് ഞങ്ങള്‍ക്ക് പ്രതികരിക്കാനാവില്ല. ലോകകപ്പ് വേദി നിര്‍ണയിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളേയും ചട്ടങ്ങളേയും കുറിച്ച് മാത്രമേ പറയാനാകൂ” – ഫിഫ പ്രസ്താവനയില്‍ പറഞ്ഞു. “ബിഡ്ഡിംഗ് പ്രൊസസിന്റെ ധാര്‍മ്മികതയേയും സത്യസന്ധതയേയും മോശമായി ബാധിക്കുന്നതാണ് ഗവണ്‍മെന്റുകളുടെ ഇത്തരം നിലപാടുകളെന്ന്” ഫിഫ പറയുന്നു. അതേസമയം ട്രംപിന് പിന്തുണയുമായി മെക്‌സിക്കോ പ്രസിഡന്റ് എന്‍ട്രിക് പെന നീറ്റോ രംഗത്തെത്തി. നമ്മള്‍ തമ്മില്‍ ഭിന്നതകളുണ്ടാകാം. എന്നാല്‍ ഫുട്‌ബോള്‍ നമ്മെ ഐക്യപ്പെടുത്തുന്നു. മെക്‌സിക്കോയും കാനഡയും യുഎസും 2016 ലോകകപ്പിന് ഒരുമിച്ച് വേദിയൊരുക്കുന്നതിന് നമ്മള്‍ പിന്തുണയ്ക്കും – മെക്‌സിക്കന്‍ പ്രസിന്റ് ട്വിറ്ററില്‍ കുറിച്ചു.

ട്രംപിന്റെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് നോര്‍ത്ത് അമേരിക്കന്‍ ബിഡ്ഡിംഗ് കമ്മിറ്റിയും പ്രതികരിച്ചു. അതേസമയം മറ്റൊരു മത്സരാര്‍ത്ഥിയായ ഉത്തരാഫ്രിക്കന്‍ രാജ്യം മൊറോക്കോയ്ക്ക് ഫിഫയുടെ ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ് അംഗങ്ങളുടെ ശക്തമായ പിന്തുണയുണ്ട്. ഫ്രാന്‍സും റഷ്യയും മൊറോക്കോയ്ക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്. ഓരോ അംഗ രാജ്യത്തിനും ഒരു വോട്ട് വീതമാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍