UPDATES

വിദേശം

ഏഷ്യന്‍ ഗെയിംസില്‍ ഉത്തരകൊറിയയ്ക്കും ദക്ഷിണകൊറിയയ്ക്കും ഒരൊറ്റ ടീം

ജക്കാര്‍ത്തയിലും പലേമ്പാങ്ങിലുമായി നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ ദക്ഷിണ കൊറിയയുടേയും ഉത്തര കൊറിയയുടേയും കായികതാരങ്ങള്‍ ഏകീകൃത പതാകക്ക് കീഴില്‍ അണിനിരക്കും.

ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കായിക രംഗത്തും സഹകരണം ശക്തമാവുകയാണ്. ഓഗസ്റ്റില്‍ ഇന്‍ഡോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ചില ഇനങ്ങളില്‍ ഏകീകൃത ടീമിനെ പ്രഖ്യാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. സ്‌പോര്‍ട്‌സ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാന്‍ അതിര്‍ത്തിഗ്രാമമായ പാന്‍മുജ്ജോമിലെ ‘പീസ് ഹൗസില്‍’ ചേര്‍ന്ന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

ജക്കാര്‍ത്തയിലും പലേമ്പാങ്ങിലുമായി നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ ദക്ഷിണ കൊറിയയുടേയും ഉത്തര കൊറിയയുടേയും കായികതാരങ്ങള്‍ ഏകീകൃത പതാകക്ക് കീഴില്‍ അണിനിരക്കും. കൂടാതെ ജൂലൈ 4-ന് ഉത്തര കൊറിയന്‍ തലസ്ഥാനത്തുവച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബാസ്‌ക്കറ്റ് ബോള്‍ മത്സരവും സംഘടിപ്പിക്കും. ഏപ്രില്‍ 27-ന് ഇരു കൊറിയകളുടേയും തലവന്മാര്‍ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ആണ് സൗഹൃദ ബാസ്‌കറ്റ് ബോള്‍ മത്സരമെന്ന ആശയം മുന്നോട്ട് വച്ചത്.

കൊറിയന്‍ ഉപദ്വീപില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട സഹകരണങ്ങള്‍ ആദ്യത്തെ ചുവടുപടിയായിരിക്കുമെന്ന് കൊറിയന്‍ സ്‌പോര്‍ട്സ് ആന്റ് ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജിയോ ചൂങ് റുള്‍ പറഞ്ഞു. രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഉണ്ടായ ഊര്‍ജ്ജവും മൂല്യങ്ങളും സ്‌പോര്‍ട്‌സിനെ മുന്‍നിറുത്തി ഉപയോഗപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കൊറിയന്‍ ഡെലിഗേഷന്റെ തലവന്‍ ജീന്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ കൈമാറിയ രേഖകളുടെ അടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ചകള്‍ തുടരുമെന്ന് ദക്ഷിണ കൊറിയന്‍ കള്‍ച്ചറല്‍ ആന്റ് സ്‌പോര്‍ട്‌സ് ആന്റ് ടൂറിസം വകുപ്പും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍