UPDATES

വിദേശം

വൈറ്റ് ഹൗസിലേക്കും ക്ലിന്റന്റേയും ഒബാമയുടേയും വീടുകളിലേക്കും ബോംബെന്ന് സംശയിക്കുന്ന വസ്തുക്കള്‍

ഒബാമ കുടുംബത്തിനും ക്ലിന്റന്‍ കുടുംബത്തിനും നേരെയുള്ള ആക്രമണ ശ്രമങ്ങളെ വൈറ്റ് ഹൗസ് അപലപിച്ചു. ഈ ഭീകരതയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായ വൈറ്റ് ഹൗസിലേയ്ക്കും മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റന്റേയും ബറാക് ഒബാമയുടേയും വീടുകളിലേക്കും സ്‌ഫോടക വസ്തുക്കളെന്ന് സംശയിക്കുന്ന വസ്തുക്കളെത്തി. യുഎസ് സീക്രട്ട് സര്‍വീസ് ആണ് ഇക്കാര്യം അറിയിച്ചത്. വൈറ്റ് ഹൗസിലേയ്‌ക്കെന്ന് പറഞ്ഞ് വന്ന സംശയകരമായ ഒരു പാക്കേജ് അധികൃതര്‍ പിടിച്ചെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ ആറിന് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്. യുഎസ് കോണ്‍ഗ്രസില്‍ മേധാവിത്തവും നിയന്ത്രണവും ഡെമോക്രാറ്റുകള്‍ക്കായിരിക്കുമോ റിപ്പബ്ലിക്കന്മാര്‍ക്കായിരിക്കുമോ എന്ന് നിര്‍ണയിക്കുക ഇടക്കാല തിരഞ്ഞെടുപ്പാണ്. ഒരു ഡെമോക്രാറ്റിക് പാര്‍ട്ടി ഡോണറുടെ വീട്ടിലേയ്ക്ക് പൈപ്പ് ബോംബും അയച്ചിട്ടുണ്ട്.

ക്ലിന്റന്റെ വീട്ടിലേയ്ക്കുള്ള പൊതി ചൊവ്വാഴ്ചയും ഒബാമയുടെ വീട്ടിലേയ്ക്കുള്ള പൊതി ബുധനാഴ്ചയുമാണ് കണ്ടെത്തിയത്. ഒബാമ കുടുംബത്തിനും ക്ലിന്റന്‍ കുടുംബത്തിനും നേരെയുള്ള ആക്രമണ ശ്രമങ്ങളെ വൈറ്റ് ഹൗസ് അപലപിച്ചു. ഈ ഭീകരതയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സംഭവം അന്വേഷിച്ചുവരുകയാണെന്ന് എഫ്ബിഐയും വ്യക്തമാക്കി. സാധാര നടത്തുന്ന മെയില്‍ സ്‌ക്രീനിംഗിനിടെയാണ് പാക്കേജുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് സീക്രട്ട് സര്‍വീസസ് പ്രസ്താവനയില്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഹിലരി ക്ലിന്റന്റെ വീട്ടിലേയ്ക്ക് പോയത് എക്‌സ്‌പ്ലോസിവ് ഡിവൈസ് ആണ്. ന്യൂയോര്‍ക്കിന് സമീപം കറ്റോണയിലുള്ള ലിബറല്‍ ഡോണര്‍ ജോര്‍ജ് സോറോസിന്റെ വീട്ടിലെത്തിയത് ചെറിയൊരു ബോംബാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍