UPDATES

വിദേശം

“താലിബാന്‍ എനിക്ക് ടൂത്ത് പേസ്റ്റ് തന്നു, കുടിയേറ്റക്കാര്‍ക്ക് അമേരിക്ക അതുപോലും കൊടുക്കുന്നില്ല”

കുട്ടികളോടുള്ള മോശം പെരുമാറ്റമാണ് ഇതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്ന്. മതിയായ മെഡിക്കല്‍ ചെക്ക് അപ്പുകള്‍ നടക്കുന്നില്ല.

കുടിയേറ്റക്കാരോട് യുഎസ് അധികൃതര്‍ കാണിക്കുന്ന സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ മൈക്കള്‍ സ്‌കോട്ട് മൂര്‍. താലിബാന്‍ ബന്ദികളോട് കാണിക്കുന്ന മര്യാദ പോലും അമേരിക്കന്‍ അധികൃതര്‍ കുടിയേറ്റക്കാരോട് കാണിക്കുന്നില്ല എന്ന് മൈക്കള്‍ മൂര്‍ അഭിപ്രായപ്പെട്ടു. 2012ല്‍ സൊമാലിയിയില്‍ റിപ്പോര്‍ട്ടിംഗിന് പോയപ്പോള്‍ തന്നെ താലിബാന്‍ ഭീകരര്‍ ബന്ദിയാക്കിയപ്പോള്‍ ഉണ്ടായ അനുഭവമാണ് മൈക്കള്‍ മൂര്‍ വാഷിംഗ്ടണ്‍ പോസ്റ്റുമായി പങ്കുവച്ചത്. താലിബാന്‍ എനിക്ക് ടൂത്ത് പേസ്റ്റും സോപ്പും അടക്കമുള്ള കാര്യങ്ങള്‍ തന്നിരുന്നു. എന്നാല്‍ മെക്‌സിക്കോ അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പോലും അമേരിക്കന്‍ അധികൃതര്‍ നല്‍കുന്നില്ല.

യുഎസ് ഫെഡറല്‍ ഗവണ്‍മെന്റിന് വേണ്ടി ഹാജരായ അറ്റോണി സാറ ഫാബിയന്‍ വളരെ സുരക്ഷിതവും വൃത്തിയുള്ളതുമായ സൗകര്യങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് ഒരുക്കിയിട്ടുള്ളതായി ജഡ്ജിമാരുടെ പാനലിന് മുമ്പാകെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം ജസ്റ്റിസ് വില്യം ഫ്‌ളച്ചര്‍ തള്ളിയ മറ്റൊരു ജഡ്ജി എ വാലസ് ടഷിമ ഗവണ്‍മെന്റ് അഭിഭാഷകയോട് പറഞ്ഞത് പേസ്റ്റും സോപ്പും പുതപ്പും ഇല്ലെങ്കില്‍ സുരക്ഷിതത്വവും വൃത്തിയും ഉണ്ടാവില്ല എന്നാണ്. സാറ ഫാബിയന്റെ വാദം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് തിരി കൊളുത്തി. അതേസമയം കുടിയേറ്റക്കാരോടുള്ള യുഎസ് അധികൃതരുടെ പെരുമാറ്റം വളരെ മോശമാണ് എന്ന അഭിപ്രായങ്ങള്‍ വന്നു. ഇക്കൂട്ടത്തിലാണ് രൂക്ഷ വിമര്‍ശനവുമായി മൈക്കള്‍ മൂര്‍ രംഗത്തെത്തിയത്.

കുട്ടികളോടുള്ള മോശം പെരുമാറ്റമാണ് ഇതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്ന്. മതിയായ മെഡിക്കല്‍ ചെക്ക് അപ്പുകള്‍ നടക്കുന്നില്ല. രണ്ട് വര്‍ഷം താലിബാന്റെ ബന്ദിയായി ദുരിത ജീവിതം നയിച്ചിട്ടുണ്ട്. വൈദ്യുതിയില്ലാത്ത കോണ്‍ക്രീറ്റ് കെട്ടിടമായിരുന്നു ജയില്‍. എന്നാല്‍ ചില അടിസ്ഥാന കാര്യങ്ങള്‍ – സോപ്പ്, പേസ്റ്റ്, കിടക്കാനുള്ള ബെഡ്, കുളിക്കാനുള്ള സൗകര്യം – ഇതൊക്കെ കിട്ടിയിരുന്നു. യുഎസ് അധികൃതര്‍ കുട്ടികളെ കൂടുളില്‍ അടച്ചിടുന്നത് അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

വായനയ്ക്ക്: “Taliban Gave Me Toothpaste”: Ex-Captives Compare US Handling Of Migrants

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍