UPDATES

ഓഫ് ബീറ്റ്

കൗമാരക്കാരിയായ അമ്മ ജീവനോടെ കുഴിച്ചിട്ട കുട്ടിയെ ഒരു കാല്‌ നഷ്ടപ്പെട്ട നായ രക്ഷപ്പെടുത്തി

ചാം ഫൂവാംഗ് ജില്ലയില്‍ ബാന്‍ നോങ്ഗാം ഗ്രാമത്തിലെ പതിനഞ്ചുകാരിയായ അമ്മ കുഴിച്ചുമൂടിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയതാണ് പിങ് പോങിനെ താരമാക്കിയത്

പിങ് പോങ് എന്ന ഒരു കാല്‌ നഷ്ടപ്പെട്ട നായയാണ് ഇപ്പോള്‍ വടക്കന്‍ തായ്‌ലാന്റിലെ താരം. ചാം ഫൂവാംഗ് ജില്ലയിലെ ബാന്‍ നോങ്ഗാം ഗ്രാമത്തിലെ പതിനഞ്ചുകാരിയായ അമ്മ കുഴിച്ചുമൂടിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയതാണ് പിങ് പോങിനെ താരമാക്കിയത്.

പിങ് പോങിന്റെ ഉടമസ്ഥന്‍ സംഭവത്തെകുറിച്ച് പറയുന്നതിങ്ങനെയാണ്. പിങ് പോങ് കുറെനേരം ഒരേ സ്ഥലത്തേക്ക് നോക്കിയിരിക്കുന്നത് കണ്ടിരുന്നു. മൂക്ക് വിടര്‍ത്തി എന്തിന്റെയോ മണം പിടിക്കുന്നതുപോലെയും തോന്നിയിരുന്നു. പിന്നീട് പിങ് പോങിന്റെ തുടര്‍ച്ചയായുള്ള കുര കേട്ടാണ് ചെന്ന് നോക്കിയത്. അപ്പോഴേക്കും പിങ് പോങ് കുട്ടിയുടെ കാല് മണ്ണിന് മുകളില്‍ കാണുന്നതരത്തില്‍ മണ്ണ് നീക്കംചെയ്തിരുന്നു.

പതിനഞ്ച് വയസുകാരിയായ അമ്മയുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയായതിന്റെ പേരില്‍ വീട്ടുകാര്‍ അവളെ ഭീഷണിപ്പെടുത്തിയിരുന്നു. പിതാവ് തന്നെ ശിക്ഷിക്കുമോ എന്ന് ഭയന്നിട്ടാണ് താന്‍ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്.

പെണ്‍കുട്ടിയുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും, ശിശുക്ഷേമ പ്രവര്‍ത്തകരുടെ സാമിപ്യത്തിലാണ് കുട്ടിയെ ചോദ്യം ചെയ്തതെന്നും പോലീസുകാര്‍ പറയുന്നു.

ആറ് വയസുള്ള പിങ് പോങിന് കാറിടിച്ച് മുന്‍ കാലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. മുന്‍കാലുകള്‍ കൊണ്ടാണ് സാധാരണഗതിയില്‍ നായ്ക്കള്‍ മണ്ണ് നീക്കം ചെയ്യുന്നത്. എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്തുവാന്‍ പിങ് പോങിന് തന്റെ കാലിന്റെ നഷ്ടം തടസമായില്ല. 41 വയസ്സുകാരിയായ ഉഷ നിസൈക്കയാണ് പിങ് പോങ്‌ന്റെ ഉടമ. ഗ്രാമവസികള്‍ പിങ് പോങ് കുട്ടിയെ രക്ഷിച്ചത് അത്ഭുത്തോടെയാണ് നോക്കികാണുന്നത്.

read more:‘വോട്ടർ പട്ടികയിൽ ഫോട്ടോ നൽകി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ല’; ജയരാജന് പിന്തുണയുമായി മറ്റ് സിപിഎം നേതാക്കളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍