UPDATES

വിദേശം

“ഇത് അമേരിക്കയ്ക്ക് നേരെയുള്ള ആക്രമണം”: തന്റെ അഭിഭാഷകന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയ എഫ്ബിഐക്കെതിരെ ട്രംപ്

‘പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ചില താല്‍പ്പരകക്ഷികള്‍ തനിക്കെതിരെ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഈ റെയ്ഡ്’ എന്ന് ട്രംപ് പറഞ്ഞു. ‘ഇത് വളരെ അപമാനകരമായ സാഹചര്യമാണ്, എതിരഭിപ്രായമുള്ളവരെ തേടിപ്പിടിച്ച് മനപ്പൂര്‍വം ബുദ്ധിമുട്ടിക്കുകയാണ് ചിലര്‍’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ദീര്‍ഘകാല സ്വകാര്യ അഭിഭാഷകന്‍ മൈക്കല്‍ കോഹന്റെ ഓഫീസില്‍ എഫ്ബിഐ റെയ്ഡ് നടത്തിയ സംഭവത്തില്‍ പൊട്ടിത്തെറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എഫ്.ബി.ഐ നടപടി അപമാനകരവും രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് സമാനവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളര്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ‘പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ചില താല്‍പ്പരകക്ഷികള്‍ തനിക്കെതിരെ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഈ റെയ്ഡ്’ എന്ന് ട്രംപ് പറഞ്ഞു. ‘ഇത് വളരെ അപമാനകരമായ സാഹചര്യമാണ്, എതിരഭിപ്രായമുള്ളവരെ തേടിപ്പിടിച്ച് മനപ്പൂര്‍വം ബുദ്ധിമുട്ടിക്കുകയാണ് ചിലര്‍’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പോണ്‍ താരം സ്റ്റോമി ഡാനിയലിന് പണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് കോഹന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയതെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. അറ്റോര്‍ണിയുടെ റോക്ക് ഫെല്ലര്‍ സെന്റര്‍ ലൊ ഓഫിസിലും പാക്ക് അവന്യുവിലുള്ള അപ്പാര്‍ട്ട്‌മെന്റിലും ഒരേ സമയം എഫ്ബിഐ പരിശോധന നടത്തി. മന്‍ഹാട്ടന്‍ റീഗന്‍സി ഹോട്ടലില്‍ കോഹന്‍ താമസിച്ചിരുന്ന മുറിയിലും ഏജന്റുമാര്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, വിവിധ കേസുകളുടെ രഹസ്യ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന അറ്റോണിയുടെ ഓഫിസിലേക്കുള്ള നുഴഞ്ഞുകയറ്റം വളരെ അപകടകരമാണെന്ന് കോഹന്‍റെ അറ്റോണി ഓഫീസ് അഭിപ്രായപ്പെട്ടു.

2006 – 07 കാലത്ത് ട്രംപുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാര്യം പുറത്തുപറയാതിരിക്കാന്‍ വേണ്ടി 1.3 ലക്ഷം ഡോളറിന്‍റെ കരാറുണ്ടാക്കിയതും പണം കൈമാറിയതും ഈ അഭിഭാഷകനായിരുന്നുവെന്ന് സ്റ്റോമി ഡാനിയല്‍ വെളിപ്പെടുത്തിയിരുന്നു. ഡാനിയലിന് താന്‍ പണം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അതിന് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി യാതൊരു ബന്ധവും ഇല്ലെന്നും കോഹന്‍ പ്രതികരിച്ചു. എന്നാല്‍, നടിക്ക് പണം നല്‍കിയിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍