UPDATES

വിദേശം

കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി

കിം ജോങ് ഉനിന് അയച്ച കത്തിലാണ് ട്രംപ് ഈ വിവരം പ്രഖ്യാപിച്ചത്

ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉനുമായി ജൂണ്‍ 12 ന് സിങ്കപ്പൂരില്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോങ് ഉനിന് അയച്ച കത്തിലാണ് ട്രംപ് ഈ വിവരം പ്രഖ്യാപിച്ചത്.

“ഞാന്‍ വളരെ പ്രതീക്ഷയോടെ താങ്കളെ കാണാനിരിക്കുകയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സമീപകാലത്ത് താങ്കളുടെ ഭാഗത്ത് നിന്നും വിദ്വേഷവും രോക്ഷവും നിറഞ്ഞ പ്രസ്താവനകള്‍ വന്നതിനാല്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഈ കൂടിക്കാഴ്ച അനുചിതമാണ് എന്നു ഞാന്‍ കരുതുന്നു.” വൈറ്റ് ഹൌസ് പുറത്തുവിട്ട കത്തില്‍ ട്രംപ് കിം ജോങ് ഉനിന് ഇങ്ങനെ എഴുതി.

കുടിക്കാഴ്ച സംബന്ധിച്ച നിബന്ധനകള്‍ ഉത്തര കൊറിയ അംഗീകരിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോവും, മറിച്ചാണെങ്കില്‍ നടപടി വൈകാന്‍ ഇടയുണ്ടെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ സ്വീകരിച്ച ശേഷം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.

യുഎസ് ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുകയാണെന്ന് ആരോപിച്ച് സിങ്കപ്പൂര്‍ കൂടിക്കാഴ്ചയില്‍ നിന്നും പിന്‍മാറുമെന്ന് നേരത്തെ ഉത്തര കൊറിയ നിലപാടെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍