UPDATES

വിദേശം

കറകളഞ്ഞ വംശീയത: ട്രംപ് സര്‍ക്കാര്‍ അമേരിക്കയെ വീണ്ടും വെള്ളയാക്കുമ്പോള്‍

അമേരിക്കയുടെ തവിട്ടുനിറത്തിന് ഇപ്പോള്‍ കാരണം കുടിയേറ്റമല്ല, ജനന, മരണ നിരക്കുകളാണ്

അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ജനപ്രിയമായ പ്രചണ്ഡപ്രചാരണത്തിനൊടുവിലാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൌസില്‍ എത്തിയത്.

അതൊരു പ്രത്യേക കാര്യത്തിനായിരുന്നു. ഇപ്പോള്‍ എല്ലാത്തരത്തിലും വൈറ്റ് ഹൌസ് അമേരിക്കയെ വീണ്ടും വെള്ളയാക്കാന്‍ ശ്രമിക്കുകയാണ്, ഡെമോക്രാറ്റുകള്‍ സത്യം സംസാരിക്കാന്‍ ഭയപ്പെടുകയും ചെയ്യുന്നു. അത്യുത്സാഹത്തില്‍ കുടിയേറ്റക്കാരെ മടക്കി അയയ്ക്കല്‍, കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കുന്ന പദ്ധതികള്‍ എടുത്തുകളയല്‍, സര്‍ക്കാരിലെ കുടിയേറ്റവിരുദ്ധരുടെ ശുപാര്‍ശകള്‍ എന്നിവയെല്ലാം യു എസ് ജനതയുടെ അതിവേഗത്തിലുള്ള വംശീയ വൈവിധ്യവത്കരണത്തെ മന്ദീഭവിപ്പിക്കുകയാണ്. ഇതരത്തിലുള്ള വ്യാപകമായ വംശീയ സാമൂഹ്യ ഘടനാമാറ്റം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും അതിനെതിരെ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ചില പ്രതിഷേധ ശബ്ദങ്ങള്‍ ഡെമോക്രാറ്റ് പക്ഷത്തുനിന്നും ഉണ്ടാകുന്നില്ല.

വെള്ളക്കാര്‍ക്കനുകൂലമായ, പ്രത്യേകിച്ചും കുടിയേറ്റത്തിന്റെ കാര്യത്തില്‍, ട്രംപിന്റെ മുന്‍ഗണനകള്‍ മറവില്ലാത്തതാണ്. 2105-ല്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള പ്രചാരണം തുടങ്ങിയതുമുതല്‍,  മെക്സിക്കോക്കാരെ വില്ലന്‍മാരാക്കി ചിത്രീകരിച്ച്, കുടിയേറ്റക്കാരെ മടക്കി അയക്കാന്‍   മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് കെട്ടുന്നതും, പിന്നെ മടക്കി അയയ്ക്കുന്ന കുടിയേറ്റക്കാരുടെ മക്കളെ സംരക്ഷിക്കാനുള്ള പദ്ധതി ഇല്ലാതാക്കുന്നതും, ഹെയ്തിയെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും ഹീനമായി അപമാനിക്കുന്നതുമടക്കം ഈ സര്‍ക്കാര്‍, തങ്ങള്‍ക്ക് വെള്ളക്കാരോടുള്ള പക്ഷപാതിത്വം മറച്ചുവെച്ചിട്ടില്ല.

വൈറ്റ് ഹൌസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റ നിയമങ്ങള്‍ രാജ്യത്തു വരുന്ന വെള്ളക്കാരല്ലാത്തവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബങ്ങള്‍ക്ക് ഒന്നിക്കാനുള്ള അവസരം പരിമിതപ്പെടുത്തുന്നതുവഴി നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കം വെള്ളക്കാര്‍ ‘ന്യൂനപക്ഷമാകുന്ന’ ദിവസം ചെറുതായി വൈകിപ്പിച്ചേക്കും എന്നു വാഷിംഗ്ടണ്‍ പോസ്റ്റ് ഈയിടെ നടത്തിയ പഠനം കാണിക്കുന്നു. “അമേരിക്കയിലെത്തുന്ന ഹിസ്പാനിക്കുകളുടെയും കറുത്ത ആഫ്രിക്കക്കാരുടെയും എണ്ണം കുറയ്ക്കുക വഴി ഈ നിര്‍ദേശം അമേരിക്കയുടെ ഭാവിയെ ഉടച്ചുവാര്‍ക്കും,” സാമ്പത്തിക വിദഗ്ധന്‍ മൈക്കല്‍ ക്ലെമെന്‍സ് പറഞ്ഞു.

“പതിറ്റാണ്ടുകള്‍ കഴിഞ്ഞാല്‍, നമ്മളില്‍ കുറച്ചുപേരെ വെള്ളക്കാരല്ലാത്തവരും നമ്മുടെ കുറച്ചു കുടുംബങ്ങളിലേ വെള്ളക്കാരല്ലാത്തവരും ഉണ്ടാവുകയുള്ളൂ” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ചരിത്രമെഴുതുന്നത് പലപ്പോഴും ഉന്‍മത്തരുടെ ലീലകളാണ്; ഹിറ്റ്ലറെപ്പോലെ

വെള്ളക്കാരുടെ എണ്ണം കൂട്ടലാണ് ലക്ഷ്യമെങ്കില്‍ സര്‍ക്കാരിന്റെ നീക്കം വെറുതെയല്ല. 1965-ലെ Immigration and Naturalization Act വന്നതിനു ശേഷം രാജ്യത്തിന്റെ ജനസംഖ്യ സ്വഭാവം വലിയ മാറ്റത്തിന് വിധേയമായി. 1965-ല്‍ വെള്ളക്കാരല്ലാത്തവര്‍ യു എസ് ജനസംഖ്യയുടെ 12 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോഴത് ജനസംഖ്യയുടെ 39 ശതമാനം ആയി. (രാജ്യത്ത് ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുത്തപ്പോള്‍ അതൊരു ആകസ്മികതയാകാതിരുന്നത് അതുകൊണ്ടാണ്). ഇത്തരത്തിലുള്ള ജനസംഖ്യ മാറ്റത്തിന് കാരണമായി എന്നു കരുതുന്ന നിയമങ്ങള്‍ എടുത്തുകളയാനാണ് ട്രംപിന്റെ നീക്കം.

വെള്ളക്കാര്‍ക്കനുകൂലമായ നയങ്ങള്‍ ഇത്ര ലജ്ജാരഹിതമായി പറയുന്നു എന്നത് പലര്‍ക്കും അസ്വാഭാവികമായി തോന്നാമെങ്കിലും കുടിയേറ്റ നിയമങ്ങളാണ് ഏറ്റവും കൂടുതല്‍ക്കാലം ഏറ്റവും ശക്തമായി പ്രതിരോധിക്കപ്പെട്ട ആ സര്‍ക്കാരിന്റെ മൂലക്കല്ലുകള്‍. ആദ്യത്തെ കുടിയേറ്റ നിയമം, Naturalization Act 1790 പറയുന്നത് ഒരാള്‍ക്ക് പൌരനാകാന്‍ അയാള്‍ ‘സ്വതന്ത്രനായ വെള്ളക്കാരനായിരിക്കണം’ എന്നാണ്. അടുത്ത 162 കൊല്ലക്കാലത്തോളം 1952 വരെ ഈ വേര്‍തിരിവായിരുന്നു രാജ്യത്തെ നിയമം. വെള്ളക്കാരല്ലാത്തതിനാല്‍ ഏഷ്യക്കാര്‍ക്ക് യു എസ് പൌരന്മാരാകാന്‍ കഴിയില്ലെന്ന സുപ്രീം കോടതി വിധികള്‍ 20-ആം നൂറ്റാണ്ടിലുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ നിയന്ത്രിച്ച Asia Pacific Triangle പോലുള്ള സംവിധാനങ്ങള്‍ 1952-നു ശേഷവും കുടിയേറ്റ നിയമങ്ങളില്‍ വെള്ളക്കാര്‍ക്ക് ആനുകൂല്യം നല്കിയിരുന്നു.

ജാതി-വംശ പോരാട്ടം; ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചില താരതമ്യങ്ങള്‍

മിക്ക ആളുകളും വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത് വെള്ളക്കാരന്റെ അധീശത്വ നയങ്ങള്‍ക്കുള്ള വ്യാപക പിന്തുണ പോയെന്നാണ്. എന്നാല്‍ ഡെമോക്രാറ്റ് കക്ഷി നേതാക്കളുടെ നിശബ്ദതയിലും പിന്‍വലിയലിലും നിന്ന് നിങ്ങള്‍ക്കത് മനസിലാക്കാന്‍ കഴിയില്ല. അമേരിക്കന്‍ സ്വപ്നക്കാരുടെ സംരക്ഷണത്തിന് വേണ്ടി ഒരു വോട്ടെടുപ്പ് ആവശ്യപ്പെടാനുള്ള സംഖ്യാബലമുള്ളപ്പോള്‍ ഡെമോക്രാറ്റുകള്‍ അതടിയറവെച്ചുകൊടുത്തു. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്നുവന്നാല്‍ അത് തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്താകുമെന്ന് അവര്‍ ഭയക്കുന്നു. കോണ്‍ഗ്രസില്‍ ഭൂരിപക്ഷം തിരിച്ചുപിടിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക്, ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ഇത് തിരിച്ചടിയുണ്ടാക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

ഇതിലെ ധാര്‍മികതയെ മാറ്റിനിര്‍ത്തിയാല്‍ ഡെമോക്രാറ്റുകളുടെ ഈ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ അടിസ്ഥാനപരമായ രണ്ട് കാരണങ്ങളാല്‍ പിഴച്ചതാണ്. ഒന്നാമതായി, വംശീയ വികാരങ്ങള്‍ക്കപ്പുറം ഉയരാനും നീതിക്കും തുല്യതയ്ക്കും വേണ്ടി നിലകൊള്ളാനുമുള്ള വെള്ളക്കാരായ മനുഷ്യരുടെ ശേഷിയെ അവര്‍ കുറച്ചുകാണുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വംശീയമായ ആശങ്കകളെയും അമേരിക്കയിലെ വെള്ളക്കാരുടെ പരാതികളെയും ലക്ഷ്യമിട്ടായിരുന്നു. ഓരോ പഠനവും കാണിച്ചത് പലപ്പോഴും സാംസ്കാരികമായ അസ്വസ്ഥത എന്നു വിശേഷിപ്പിക്കപ്പെട്ട വംശീയ ആശങ്കകളായിരുന്നു ട്രംപ് അനുയായികളുടെ  ചേതോവികാരം എന്നാണ്. എങ്കിലും ട്രംപിന് ഇത്തരം പ്രചരണങ്ങളെല്ലാം ചെറിയ മറയിട്ട് പറയേണ്ടിവരുന്നു എന്നത് കാണിക്കുന്നത് പ്രകടമായ വംശീയ ആഹ്വാനങ്ങളുടെ സ്വാധീനത്തിന് പരിമിതികളുണ്ട് എന്നാണ്. 2017-ല്‍ വിര്‍ജീനിയയിലും അലബാമയിലും ഗവര്‍ണര്‍ സ്ഥാനത്തേക്ക് റാള്‍ഫ് നോര്‍ത്ഥാമിനും സെനറ്റിലേക്ക് ഡൌ ജോണ്‍സിനും വെള്ളക്കാരായ വോട്ടര്‍മാരില്‍ നിന്നും ലഭിച്ച പിന്തുണ വംശീയ പ്രചാരണങ്ങള്‍ വെള്ളക്കാരെ അന്യവത്കരിക്കുന്നു എന്നും കാണിക്കുന്നു.

എന്തുകൊണ്ട് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ട്രംപിന്റെ പുതിയ വിസ നിയമം താങ്ങാനാകില്ല

ഡെമോക്രാറ്റുകളുടെ കണക്കുകൂട്ടല്‍ പിഴയ്ക്കുന്ന രണ്ടാമത്തെ കാര്യം, അവര്‍ അമേരിക്കയിലെ വെള്ളക്കാരല്ലാത്ത വലിയ വിഭാഗം വോട്ടര്‍മാരുടെ രാഷ്ട്രീയ സാധ്യതകളെയും ശക്തിയെയും കാണുന്നില്ല എന്നാണ്. യു.എസ് സെനറ്റിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക്, റിപ്പബ്ലിക്കന്‍മാരുടെ കയ്യിലുള്ള രണ്ട് സീറ്റുകള്‍ പിടിച്ചെടുക്കണം. 2016-ലെ തെരഞ്ഞെടുപ്പ് ഫലം വെച്ചുനോക്കിയാല്‍ അരിസോണയും നെവാദയുമാണ് ഇതിന് സാധ്യതയുള്ള രണ്ട് സീറ്റുകള്‍. ഇതില്‍ രണ്ടിലും ലാറ്റിനോ വോട്ടര്‍മാരാണ് വിധിയെ സ്വാധീനിക്കുക. 2016-ല്‍ ഹിലാരി ക്ലിന്‍റന്‍ അരിസോണയില്‍ പിന്നിലായത് 91,000 വോട്ടുകള്‍ക്കാണ്. ഏതാണ്ട് 6,00,000 ലാറ്റിനോ വോട്ടര്‍മാര്‍ അന്ന് വോട്ട് ചെയ്തില്ല എന്നുകൂടി കാണണം. കഴിഞ്ഞ മൂന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ നെവാദയില്‍ ഡെമോക്രാറ്റുകളാണ് മുന്നിലെത്തിയത്. ആ വോട്ടര്‍മാരെ ഇടക്കാലതെരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കുകയാണ് പ്രാഥമിക കടമ. നെവാദയില്‍ 1,50,000 വോട്ട് ചെയ്യാത്ത എന്നാല്‍ വോട്ടുചെയ്യാന്‍ അര്‍ഹരായ ലാറ്റിനോകള്‍ ഉണ്ട്; ഇപ്പോഴത്തെ റിപ്പബ്ലിക്കന്‍ പ്രതിനിധി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കഷ്ടി 12,000 വോട്ടുകള്‍ക്കാണ് എന്നതാണ് ലാറ്റിനോ വോട്ടുകളെ നിര്‍ണായകമാക്കുന്നത്.

വോട്ടര്‍മാരില്‍ ആവേശമുണ്ടാകണമെങ്കില്‍ കോണ്‍ഗ്രസിന്റെ ഇടനാഴികളില്‍ പരസ്യമായി ഇത്തരം കാര്യങ്ങള്‍ക്കായി ഡെമോക്രാറ്റുകള്‍ പോരാടുകയും ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായി പുരപ്പുറത്ത് കയറിത്തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണം. ഇതിനുപകരം യാഥാസ്ഥിതികരായ വെള്ളക്കാര്‍ വോട്ടര്‍മാരുടെ എതിര്‍പ്പ് നേരിടേണ്ടിവരുമോ എന്ന ഭീതിയില്‍ നിശബ്ദരാവുകയാണ് പലരും.

ഇപ്പോഴത്തെ വസ്തുത ട്രംപ് വളരെ വൈകി എന്നാണ്. അമേരിക്കയെ പൂര്‍ണമായും വെളുപ്പിച്ചെടുക്കാനുള്ള അയാളുടെ ശ്രമങ്ങള്‍ പരാജയപ്പെടാനാണ് എല്ലാ സാധ്യതയും, കാരണം ജനസംഖ്യ വിപ്ലവം ഇനി തിരിച്ചുകൊണ്ടുപോകാന്‍ കഴിയാത്തതാണ്. അമേരിക്കയുടെ തവിട്ടുനിറത്തിന് ഇപ്പോള്‍ കാരണം കുടിയേറ്റമല്ല, ജനന, മരണ നിരക്കുകളാണ്. ജനിക്കുന്ന കുട്ടികളില്‍ അധികവും വെള്ളക്കാരല്ലാത്തവരും മരിക്കുന്നവരില്‍ അധികവും വെള്ളക്കാരുമാണ്. 5 വയസിന് താഴെയുള്ള കുട്ടികളില്‍ ഇപ്പോള്‍ത്തന്നെ വെള്ളക്കാര്‍ ന്യൂനപക്ഷമാണ്, അതുകൊണ്ട് നാളെത്തന്നെ കുടിയേറ്റം നിര്‍ത്തിയാലും രാജ്യം ഒരു ബഹുംവംശ യാഥാര്‍ത്ഥ്യത്തിലേക്കാണ് നീങ്ങുന്നത്.

ഒരുപക്ഷേ ഈ കണക്കുകള്‍ വൃത്തിയായി മനസിലാക്കിയാല്‍, ട്രംപിന്റെ വെള്ളക്കാര്‍ക്ക് വേണ്ടിയുള്ള വംശീയ നയങ്ങളെ ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി എതിര്‍ക്കാന്‍ കഴിയും. ഇതവരെ ധാര്‍മികമായി ശരിയുടെ  പക്ഷത്ത് മാത്രമല്ല, ചരിത്രത്തിന്റെ ശരിയുടെ പക്ഷത്തും നിര്‍ത്തും.

ഒരു ഉളുപ്പുമില്ലാതെ വര്‍ണ്ണവെറി കാണിക്കുന്നവരാണ് ഇന്ത്യക്കാര്‍; ഒരു ആഫ്രോ-അമേരിക്കന്റെ അനുഭവകുറിപ്പ്

ട്രംപ് വംശവെറിയനല്ലെന്ന് ആണയിടുന്നവര്‍

ട്രംപ് തന്റെ ജെഎന്‍യു കണ്ടെത്തി: പ്രതിഷേധത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ സര്‍വകലാശാല അടച്ചുപൂട്ടി

“ഫക്ക് ഓഫ്”: ട്രംപിന് ഒരു നടുവിരല്‍ നമസ്‌കാരം

സ്ത്രീകള്‍ക്കെതിരെ ട്രംപ് നടത്തിയ അശ്ലീല ഭാഷണങ്ങള്‍ പുറത്ത്; പിന്നാലെ ക്ഷമാപണവും

ട്രംപിനെ ആട്ടിയോടിച്ച കര്‍ഷകന്‍; അമേരിക്കന്‍ പ്രസിഡന്റിനെ കളിയാക്കുന്ന വീഡിയോയുമായി സ്‌കോട്‌ലാന്‍ഡുകാര്‍

അമേരിക്കന്‍ വര്‍ണ വിവേചനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍