UPDATES

വിദേശം

ട്രംപിനെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം: സ്പെഷല്‍ കോണ്‍സലിനോട്‌ പ്രസിഡന്റിന്റെ അഭിഭാഷകര്‍

റഷ്യന്‍ ബന്ധം സംബന്ധിച്ച അന്വേഷണം വേട്ടയാടല്‍ ആണ് എന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. റോബര്‍ട്ട് മുള്ളറിനെ ആക്രമിച്ചുകൊണ്ടാണ് ട്രംപിന്റെ ട്വീറ്റ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷിക്കുന്ന സംഘത്തിന് മുമ്പാകെ ഹാജരാകുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നിര്‍ബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന് ട്രംപിന്റെ അഭിഭാഷകരുടെ 20 പേജുള്ള കത്ത്. എല്ലാ ഫെഡറല്‍ അന്വേഷണങ്ങളിലും പ്രസിഡന്റിന് പരമാധികാരമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരിയില്‍ നല്‍കിയ കത്ത് സംബന്ധിച്ച് ഇന്നലെയാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. കത്തിന്റെ കോപ്പി ന്യൂയോര്‍ക്ക് ടൈംസില്‍ ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആവശ്യമെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാനും പ്രസിഡന്റിന് യുഎസ് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. റഷ്യയുമായി യാതൊരു ഇടപാടും ഉണ്ടായിട്ടില്ലെന്ന് അന്വേഷണം തെളിയിക്കുന്നതായും ട്രംപിന്റെ അഭിഭാഷകര്‍ അവകാശപ്പെട്ടു. ചീഫ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എന്ന നിലയില്‍ എഫ്ബിഐയുടേയോ മറ്റേതെങ്കിലുമോ അന്വേഷണത്തില്‍ ഇടപെട്ട് തടസമുണ്ടാക്കാന്‍ പ്രസിഡന്റിന് കഴിയില്ല. വലിയ ബാധ്യത ആയിട്ട് പോലും അന്വേഷണത്തോട് പ്രസിഡന്റും അദ്ദേഹത്തിന്റെ ഓഫീസായ വൈറ്റ് ഹൗസും പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. റഷ്യന്‍ ബന്ധം സംബന്ധിച്ച അന്വേഷണം വേട്ടയാടല്‍ ആണ് എന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. റോബര്‍ട്ട് മുള്ളറിനെ ആക്രമിച്ചുകൊണ്ടാണ് ട്രംപിന്റെ ട്വീറ്റ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍