UPDATES

വിദേശം

സ്റ്റീലിന് നികുതി വര്‍ദ്ധിപ്പിച്ച ട്രംപിനെതിരെ പ്രതിഷേധം: തുര്‍ക്കിക്കാര്‍ ഐ ഫോണുകള്‍ നശിപ്പിക്കുന്നു

കൊക്ക കോള ബോട്ടിലുകളും ഡോളര്‍ നോട്ടുകളുമെല്ലാം നശിപ്പിക്കുകയാണ് പ്രതിഷേധക്കാര്‍. ചുറ്റിക കൊണ്ട് ഐ ഫോണ്‍ അടിച്ചുപൊട്ടിക്കുന്ന തുര്‍ക്കിക്കാരുടെ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.

തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തുര്‍ക്കിക്കാര്‍ ഐഫോണുകള്‍ നശിപ്പിക്കുന്നു. ഐ ഫോണുകള്‍ മാത്രമല്ല, അമേരിക്കന്‍ കമ്പനികള്‍ നിര്‍മ്മിച്ച മറ്റ് ഉല്‍പ്പന്നങ്ങളും ഇവര്‍ നശിപ്പിക്കുകയാണ്. കൊക്ക കോള ബോട്ടിലുകളും ഡോളര്‍ നോട്ടുകളുമെല്ലാം നശിപ്പിക്കുകയാണ് പ്രതിഷേധക്കാര്‍. ചുറ്റിക കൊണ്ട് ഐ ഫോണ്‍ അടിച്ചുപൊട്ടിക്കുന്ന തുര്‍ക്കിക്കാരുടെ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.

ട്രംപിന്റെ നടപടിക്ക് മറുപടിയുമായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ നടപടിയെ പിന്തുണക്കുകയാണ് പ്രതിഷേധക്കാര്‍. #TurkeyWillPrevail (തുര്‍ക്കി അതിജീവിക്കും) എന്ന ഹാഷ് ടാഗാണ് ഇവര്‍ ഉപയോഗിക്കുന്നത്. പ്രതിഷേധത്തിന്റെ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍