UPDATES

വിദേശം

നഗ്നനായ കൊലയാളി മൂന്നുപേരെ വെടിവച്ചു കൊന്നു

അമേരിക്കയില്‍ വീണ്ടും ജീവനെടുത്ത് തോക്കുകള്‍

അമേരിക്കയിലെ ഒരു റസ്റ്റോറന്റില്‍ നഗ്നനായി എത്തിയ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലിലേറെ പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടടുത്തായിരുന്നു ആക്രമണം നടന്നത്. ടെന്നിസിയിലെ നാഷ്‌വെല്ലെയിലെ തെക്ക് കിഴക്കന്‍ നഗരപ്രാന്തത്തിലുള്ള അന്റിയോക്കിലെ വാഫ്‌ലെ ഹൗസ് റെസ്റ്റോറന്റിലാണ് ആക്രമണം ഉണ്ടായതെന്ന് നാഷ്‌വെല്ലെ മെട്രോപോളിറ്റന്‍ പൊലീസ് വകുപ്പ് അറിയിച്ചു. അക്രമി നഗ്നനായിരുന്നുവെന്നും മുടിപറ്റെ വെട്ടിയ ഒരു വെള്ളക്കാരന്‍ ആയിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാവിസ് റെയ്ന്‍കിംഗ് എന്ന 29 കാരനെ പൊലീസ് പിടികൂടിയത്. ഇയാള്‍ എത്തിയ വാഹനം റെസ്റ്ററോന്റിന്റെ മുന്നില്‍ ഉണ്ടായിരുന്നു. ഈ വാഹനം റെയ്ന്‍കിംഗിന്റെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെടിവയ്പ്പില്‍ അമിതതാത്പര്യം പ്രകടിപ്പിച്ചിരുന്നയാളായിരുന്നു റെയ്ന്‍കിംഗ് എന്നും പൊലീസ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍