UPDATES

വിദേശം

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തില്‍ പുനര്‍വിചിന്തനം? ബ്രെക്സിറ്റ് ശില്‍പ്പി നിഗല്‍ ഫെരാഗെ നല്‍കുന്ന സൂചനയെന്ത്?

”രണ്ടാം ഘട്ട വോട്ടെടുപ്പ് യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നു വാദിക്കുന്നരുടെ കരച്ചിലും പിഴിച്ചിലും അവസാനിക്കുമെന്ന് നമുക്ക് കരുതാം…” – നിഗല്‍ ഫെരാഗെ, വാര്‍ത്താ ഏജന്‍സികളോട് തുറന്നടിച്ചു.

രണ്ടാം ഘട്ട ബ്രെക്‌സിസ്റ്റ് അഭിപ്രായ വോട്ടെടുപ്പിന് മുന്നോടിയായി നിഗല്‍ ഫെരാഗെ മുന്നോട്ട് വച്ചിരിക്കുന്ന അഭിപ്രായങ്ങള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നതാണ്. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ എന്ന കാര്യത്തില്‍, ഒരു രണ്ടാം ഘട്ട അഭിപ്രായം വേണം എന്ന ദേശീയ ചര്‍ച്ചകള്‍ക്ക് ബ്രെക്‌സിസ്റ്റിന്റെ ശില്‍പ്പിയായ നിഗല്‍ ഫെരാഗെയുടെ അനുകൂല നിലപാട് ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു. യുറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് അഭിപ്രായപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനായ ലോര്‍ഡ് മാന്‍ഡേല്‍സന്‍ ഇതില്‍ ശക്തമായ ഇടപെടല്‍ തന്നെ നടത്തി വളര്‍ന്നുവരുന്ന പിന്തുണ ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ കണ്‍സര്‍വേറ്റുകള്‍ ഇത് തെരേസാ മേയുടെ ഗവണ്മെന്റിനെ അസ്ഥിരപ്പെടുത്താനും ബ്രെക്സിറ്റ് ചര്‍ച്ചകളെ തകിടം മറിക്കാനും മാത്രമെ ഇത് ഉപകരിക്കൂ എന്ന വിലയിരുത്തലിലാണ്.

രണ്ടാംഘട്ട അഭിപ്രായ വോട്ടെടുപ്പ് വേണം എന്ന് ആവശ്യപ്പെടുന്നത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമാണ്. മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കാതെ 2016ലെ അഭിപ്രായ വോട്ടെടുപ്പിന്റെ സാധുതയെ ചോദ്യം ചെയ്യുന്നു. എന്നാല്‍ രണ്ടാംഘട്ട വോട്ടെടുപ്പിനെ കുറിച്ച് അലോചിക്കണം എന്ന നിഗല്‍ ഫരാഗെയുടെ നിലപാട് ഈ ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നിരിക്കുകയാണ്. ഇത് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ വിട്ടുപോരണം എന്ന് അഭിപ്രായമുള്ളവര്‍ക്ക് കൂടി ഒരു പുനര്‍വിചിന്തനത്തിന് കാരണമായിട്ടുണ്ട്. ”രണ്ടാം ഘട്ട വോട്ടെടുപ്പ് യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നു വാദിക്കുന്നരുടെ കരച്ചിലും പിഴിച്ചിലും അവസാനിക്കുമെന്ന് നമുക്ക് കരുതാം…” – നിഗല്‍ ഫെരാഗെ, വാര്‍ത്താ ഏജന്‍സികളോട് തുറന്നടിച്ചു. വ്യാപാരപ്രമുഖനായ ആറോണ്‍ ബാങ്കിന്റെ കോടികള്‍ വിതറിയുള്ള ബ്രെക്‌സിസ്റ്റ് വിളംബരങ്ങള്‍ക്ക് പെട്ടന്നൊരു പിന്തുണ നല്‍കാനായി എന്നതും ഒരു വസ്തുതയാണ് ഒരു വാര്‍ത്താചര്‍ച്ചയില്‍ ഫെരാഗെ ഇങ്ങനെ വെളിപ്പെടുത്തി..”സംഭവിക്കാനുള്ള സാധ്യതയെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. വിട്ടുപോകുന്നവക്കുന്നവര്‍ക്ക് പോലും അത് സാധിക്കുമോ എന്നറിയില്ല..”പക്ഷേ നമ്മില്‍ ചിലരെങ്കിലും ഈ വഴി കുറേക്കാലമെങ്കിലും അനുഭവിക്കുന്നു എന്നതാണ് സത്യം..” – നിഗല്‍ ഫെരാഗെ, പറഞ്ഞു.

മുന്‍ ക്യാബിനറ്റ് മന്ത്രിയും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറുമായ ലോര്‍ഡ് മന്‍ഡേല്‍സന്റെ അഭിപ്രായത്തില്‍ ‘ ആകസ്മികമായിട്ടാണെങ്കിലും നിഗല്‍ ഫെരാഗെ യഥാര്‍ത്ഥ്യത്തില്‍ എത്തിച്ചേര്‍ന്ന് എന്നുതന്നെ പറയാം. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരുക എന്നത് ഒരു ദിവസം കൊണ്ടുമാത്രം എടുക്കാവുന്ന തീരുമാനമല്ലെന്ന് ഇ.യു.ബില്ലിന്് ഗവണ്‍മെന്റ് വിപ്പിനെതിരെ വോട്ട് ചെയ്ത ടോറി എം.പി പോള്‍ മാസ്റ്റെര്‍സണ്‍ ഫരാഗിനോട് പറഞ്ഞു. എക്‌സ്.യൂക്കിപ് നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത് ‘ രണ്ടാംഘട്ട വോട്ടെടുപ്പിന് കണ്‍സര്‍വേറ്റുകള്‍ മുതിരില്ല എന്നാണ്. കാരണം അതവരുടെ പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കി എന്നുവരാം. ഒന്നാംഘട്ട അഭിപ്രായ വോട്ടെടുപ്പിന് ശേഷം ഗവണ്മന്റ് ബ്രെക്‌സിറ്റില്‍ വിശ്വസിക്കുന്നവരാലല്ല മറിച്ചുള്ളവരാലത്രേ നയിക്കപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. അഭിപ്രായ വോട്ടെടുപ്പ് ബ്രെക്‌സിറ്റിന് അനുകൂലമായിരുന്നെങ്കിലും ജനം 25 വര്‍ഷങ്ങള്‍ക്ക് ശേഷം പട വെട്ടി നേടിയതെല്ലാം എടുത്ത് കളഞ്ഞിരിക്കുന്നു.

ചാനല്‍ 5ന്റെ ചര്‍ച്ചയില്‍ നിഗല്‍ ഫെരാഗെ പറഞ്ഞത് ലേബര്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍, ലോര്‍ഡ് അഡോണിസ്, എക്‌സ്-ലിബ്ഡം, ലീദെര്‍ നിക്ക് ക്ലെഗ്ഗ് എന്നിവര്‍ ഒറ്റക്കെട്ടായി ഒരു പുനര്‍വിചിന്തനം ആവശ്യമെന്ന് വീണ്ടും വീണ്ടും അടിവരയിട്ട് പറഞ്ഞത് ഓര്‍മ്മിപ്പിച്ചു. കരച്ചിലും പിഴിച്ചിലുമായി അവര്‍ മുന്നോട്ട് പോവുകയാണ്. എങ്കിലും ഒരു യാഥാര്‍ത്ഥ്യം എനിക്ക് ബോധ്യമായി. ഇ.യു മെമ്പര്‍ഷിപ്പിന്റെ കാര്യത്തില്‍ ഒരു രണ്ടാംഘട്ട വോട്ടെടുപ്പ് വേണ്ടി വന്നിരിക്കുന്നു. അങ്ങനെ ഒരു അഭിപ്രയ വോട്ടെടുപ്പ് കൂടി നടക്കുകയാണെങ്കില്‍ ഒരു തലമുറക്ക് വേണ്ടി ഈ ഉത്കണ്ഠ നാം ഉന്മൂലനം ചെയ്തിരിക്കും. അല്‍പ്പനേരത്തിനുള്ളില്‍ മി.ബ്‌ളാങ്ക് ഈ അഭിപ്രായത്തൊട് യോജിച്ച് കൊണ്ട് തന്നെ പറഞ്ഞു ‘ യഥാര്‍ത്ഥ ബ്രെക്‌സിസ്റ്റിന് വേണ്ടിയുള്ള ജനങ്ങളുടെ അഭിപ്രായങ്ങള്‍ അവര്‍ പുരയ്ക്ക് മുകളില്‍ കയറി അലമുറയിട്ട് പറയട്ടെ. അതിനായി ഒരു വോട്ടെടുപ്പു മാത്രമാണ് പോംവഴി.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍