UPDATES

വിദേശം

താലിബാനെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ ആലോചന

രാഷ്ട്രീയ പാര്‍ട്ടി പദവി നല്‍കുന്നതിന് പകരമായി താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ഭരണഘടനയേയും സര്‍ക്കാറിനേയും അംഗീകരിക്കണം എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയെ ചൊല്ലിയാണ് നേരത്തെ സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ തടസപ്പെട്ടത്.

സര്‍ക്കാറിനെതിരെ 16 വര്‍ഷമായി ആഭ്യന്തരയുദ്ധം തുടരുന്ന ഭീകര സംഘടന താലിബാനുമായി പുതിയ സമാധാനചര്‍ച്ചയ്ക്ക് ഒരുങ്ങുന്നതായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഘനി. താലിബാന് രാഷ്ട്രീയപ്പാര്‍ട്ടി പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരാറിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് അഷ്‌റഫ് ഘനി പറഞ്ഞു. ഭീകരവിരുദ്ധ നടപടികളുടെ പുരോഗതി വിലയിരുത്താനായി കാബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയ പാര്‍ട്ടി പദവി നല്‍കുന്നതിന് പകരമായി താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ഭരണഘടനയേയും സര്‍ക്കാറിനേയും അംഗീകരിക്കണം എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയെ ചൊല്ലിയാണ് നേരത്തെ സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ തടസപ്പെട്ടത്. ഭീകരവിരുദ്ധ താവളങ്ങളില്‍ ഈയിടെ യുഎസ് സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് താലിബാന് വലിയ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതായി താലിബാന്‍ തിങ്കളാഴ്ച വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. അതേസമയം, ചര്‍ച്ചയില്‍ സര്‍ക്കാറിനെക്കൂടി പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് താലിബാന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍