UPDATES

വിദേശം

ആണവ രഹസ്യ ‘വില്‍പ്പന’: ശാസ്ത്രജ്ഞന്‍ ഡോ.വസീം അക്രത്തിനും ആര്‍മി ബ്രിഗേഡിയര്‍ക്കും പാകിസ്താനില്‍ വധശിക്ഷ

റിട്ട.ലെഫ്.ജനറല്‍ ജാവേദ് ഇഖ്ബാലിന് 14 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.

ആണവ രഹസ്യം ചോര്‍ത്തി എന്ന് ആരോപിച്ചുള്ള കേസില്‍ പാകിസ്താന്‍ മുന്‍ ആര്‍മി ബ്രിഗേഡിയര്‍ രാജ റിസ്വാനും വധശിക്ഷ. ന്യൂക്ലിയര്‍ സൈന്റിസ്റ്റ് ഡോ.വസീം അക്രത്തിനും പാക് കോടതി വധശിക്ഷ വിധിച്ചു. റിട്ട.ലെഫ്.ജനറല്‍ ജാവേദ് ഇഖ്ബാലിന് 14 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. പാകിസ്താന്‍ കരസേന മേധാവി ഖമര്‍ ജാവേദ് ബജ്വ ശിക്ഷയ്ക്ക് അംഗീകാരം നല്‍കിയതായും ജിയോ ടിവി അടക്കമുള്ള പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാക് സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ എസ് പി ആര്‍) ആണ് ഇക്കാര്യം അറിയിച്ചത്. ഡോ.വസീം അക്രം ഒരു തീവ്ര സംഘടനയില്‍ അംഗമാണ് എന്നാണ് ഐ എസ് പി ആര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ ആര്‍ക്ക് വേണ്ടിയാണ് ആണവരഹസ്യം ചോര്‍ത്തിയത് എന്ന് ഐ എസ് പി ആര്‍ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യക്കാണ് ആണവരഹസ്യം ചോര്‍ത്തിയത് എന്ന അഭ്യൂഹമുണ്ട്. അതേസമയം സിഐഎയ്ക്കും യുഎസ് ഡിഫന്‍സ് ഇന്‍ലിജന്‍സിനാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ സംവിധാനമായ കഹൂത്ത റിസര്‍ച്ച് ലാബിലെ ശാസ്ത്രജ്ഞനാണ് വസീം അക്രം. ബ്രിഗേഡിയര്‍ രാജ റിസ്വാന്‍ ഐഎസ്‌ഐയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 മുതല്‍ 2012 വരെ ജര്‍മ്മനിയിലെ പാകിസ്താന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയുമായിരുന്നു.

രാജയെ 2018 ഒക്ടോബറിലാണ് കസ്റ്റഡിയിലെടുത്തത്. പിതാവിനെ കാണാനില്ല എന്ന് പറഞ്ഞ് രാജയുടെ മകന്‍ ഇസ്ലാമബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഞ്ച് മാസത്തിന് ശേഷമാണ്. ചാരവൃത്തി കേസില്‍ രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലുണ്ട് എന്ന് പാക് ആര്‍മി വ്യക്തമാക്കിയത്. ലെഫ്.ജനറല്‍ ജാവേദ് ഇഖ്ബാല്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലായിരുന്നു. 2013 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെ 31 കോര്‍പ്‌സ് കമാന്‍ഡറായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍