UPDATES

വിദേശം

സിറിയയിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ അസദ് സൈന്യത്തിന്റെ ബോംബിംഗ്: 10 പേര്‍ കൊല്ലപ്പെട്ടു

റഷ്യയും തുര്‍ക്കിയും ത്തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ യുദ്ധം നടക്കുന്ന ഇദ്‌ലിബ് പ്രവിശ്യയെ ബഫര്‍ സോണായി പ്രഖ്യാപിച്ചിരുന്നു.

തീവ്രവാദികളുടെ താവളമായ വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയിൽ സർക്കാർ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടു. റഷ്യയുടെ പിന്തുണയുള്ള സർക്കാർ സേന കഴിഞ്ഞ 2 ദിവസമായി ഭീകരർക്കെതിരെ കനത്ത ആക്രമണം തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ 30 സാധാരണ പൌരന്മാരാണ് കൊല്ലപ്പെട്ടതെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയതു.

റഷ്യയും തുര്‍ക്കിയും ത്തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ യുദ്ധം നടക്കുന്ന ഇദ്‌ലിബ് പ്രവിശ്യയെ ബഫര്‍ സോണായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതെല്ലാം കാറ്റില്‍ പറത്തിയാണ് മനുഷ്യക്കുരുതി തുടരുന്നത്.

ഇദ്ലിബിലെ അസദ് വിരുദ്ധ പോരാളികളില്‍ ഭൂരിഭാഗവും ഭൂരിപക്ഷവും ജിഹാദിസ്റ്റുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന മതാധിഷ്ഠിത തീവ്രവാദി സംഘടനയായ തഹ്രീര്‍ അല്‍-ഷാമിലെ അംഗങ്ങളാണ്. ഏകദേശം 3 ദശലക്ഷം ജനങ്ങൾ അവിടെ താമസിക്കുന്നുണ്ട്. ബഹു ഭൂരിഭാഗംപേരും വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതുകൊണ്ടു മാത്രം അങ്ങോട്ടു പോയവരാണ്. ഈ മാസം ഇതുവരെ 160-ൽ അധികം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും, 270,000 പേര്‍ക്ക് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി അധ്യക്ഷ ഉർസൂല മുള്ളര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 28-നു ശേഷം മാത്രം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ 25 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് ലോഗാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ലിബിലെ പ്രധാനപ്പെട്ട രണ്ട് ആശുപത്രികള്‍ക്കും പ്രധാനപ്പെട്ട ഒരു ട്രോമാ സെന്‍ററിനും ഗുരുതരമായ പരിക്കു പറ്റിയിട്ടുണ്ട്. സർക്കാർ സേനയുടെ തുടർച്ചയായ ആക്രമണവും ഭീകരരുടെ പ്രത്യാക്രമണവും വടക്കുപടിഞ്ഞാറൻ സിറിയയെ തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍