UPDATES

വിദേശം

അമേരിക്കയുടെ ‘ബോംബുകളുടെ മാതാവിന്’ ചൈനയുടെ മറുപടി അതിലും മാരക ബോംബ്‌?

ലോകത്തെ ഏറ്റവും ശക്തമായ ആണവേതര ആയുധമായാണ് യുഎസിന്റെ ‘മദര്‍ ബോംബ്’ അറിയപ്പെടുന്നത്.

അമേരിക്കയുടെ കുപ്രസിദ്ധമായ ബോംബുകളുടെ മാതാവിന് (Mother of all Bombs-Massive Ordance Air Blast weapon) അതിലും പ്രഹരശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ബോംബ് ചൈന നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ ഏറ്റവും ശക്തമായ ആണവേതര ആയുധമായാണ് യുഎസിന്റെ മദര്‍ ബോംബ് അറിയപ്പെടുന്നത്. ഈ ഏരിയല്‍ ബോംബ് ചൈനീസ് ഡിഫന്‍സ് ഇന്റസ്ട്രി ഭീമനായ നോറിന്‍കോ ആദ്യമായി പ്രദര്‍ശിപ്പിച്ചു.

എച്ച് 6 കെ യുദ്ധവിമാനമാണ് ഈ ബോംബ് പരീക്ഷിച്ചത്. ഇതിന്റെ വീഡിയോ ചൈന പുറത്തുവിട്ടിട്ടുണ്ട്. നോറിന്‍കോ വെബ്‌സൈറ്റിലാണ് വീഡിയോ ഉള്ളത്. അതേസമയം ചൈനീസ് ബോംബ് യുഎസ് ബോംബിനേക്കാള്‍ വലിപ്പം കുറഞ്ഞതാണ്. ഇതുകൊണ്ടാണ് എച്ച് 6 കെ വിമാനത്തില്‍ ഇത് കൊണ്ടുപോകാനായത്. 2017ല്‍ അഫ്ഗാനിസ്താനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് യുഎസ് സൈന്യം മദര്‍ ബോംബ് ഇട്ടിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ താവളങ്ങളെന്ന് കരുതുന്ന പ്രദേശങ്ങളിലാണ് ജിബിയു 43 ബി ബോംബ് ഇട്ടത്. MOAB എന്ന പേര് തന്നെയാണ് ചൈനയും ഉപയോഗിക്കുന്നത്. ചൈനയുടെ ബോംബിന് അഞ്ച് മുതല്‍ ആറ് മീറ്റര്‍ വരെ നീളമാണുള്ളതെന്ന് ബീജിംഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൈനീസ് മിലിട്ടറി അനലിസ്റ്റ് വെയ് ഡോങ്‌സു, ഗ്ലോബല്‍ ടൈംസിനോട് പഞ്ഞു. ഡിഫന്‍സ് ഷെല്‍ട്ടറുകളെ അടക്കം തകര്‍ക്കാന്‍ കഴിയുന്ന ബോംബാണിത്.

മിലിട്ടറി ലാന്‍ഡിംഗ് സോണുകള്‍ ക്ലിയര്‍ ചെയ്യുന്നതിനായും ഈ ബോംബ് ഉപയോഗിക്കാന്‍ കഴിയും. വനം അടക്കമുള്ള തടസങ്ങള്‍ നീക്കാന്‍ എല്ലാം ഉപയോഗിക്കാം. യുഎസിന്റെ മദര്‍ ബോംബ് ഭാരമേറിയതും വലിപ്പം കൂടിയതുമാണ്. ബോംബറുകളില്‍ ഇത് കൊണ്ടുപോകാനാകില്ല. ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് വേണം. എന്നാല്‍ ചൈനീസ് ബോംബ് ഭാരം കുറഞ്ഞതായതിനാല്‍ ബോംബറുകളില്‍ വളരെ വേഗത്തില്‍ ആക്രമണം നടത്താം. അമേരിക്കയുടെ ബോംബമ്മയ്ക്ക് പകരമായി ഒരു ബോംബച്ഛനെ റഷ്യന്‍ നിര്‍മ്മിച്ചിരുന്നു – Father of all Bombs എന്ന പേരില്‍ ബോംബ് നിര്‍മ്മിച്ചിരുന്നു. ഇതും വലിയ ബോംബാണ്. ഷോക്ക് വേവ് അല്ല, ഗ്യാസ് ആണ് ഉപയോഗിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍