UPDATES

വിദേശം

ബിന്‍ ലാദന്റെ മകന്‍ ഹംസയെ വധിച്ചതായി ട്രംപിന്റെ സ്ഥിരീകരണം

പ്രസിഡന്റ് ട്രംപോ ഉന്നത ഉദ്യോഗസ്ഥരോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.

അല്‍ ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. അല്‍ ക്വയ്ദ തലവന്റെ സ്ഥാനത്ത് തന്റെ പിന്‍ഗാമിയായി ബിന്‍ ലാദന്‍ നിശ്ചയിച്ചിരുന്നത് 30 കാരനായ ഹംസയെ ആയിരുന്നു. അഫ്ഗാനിസ്താന്‍ – പാകിസ്താന്‍ അതിര്‍ത്തിയിലെ ഭീകരവിരുദ്ധ നടപടിയിലാണ് ഹംസ കൊല്ലപ്പെട്ടത്.

ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ജൂലായില്‍ തന്നെ സിഎന്‍എന്‍ അടക്കമുള്ള
യുഎസ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹംസ കൊല്ലപ്പെട്ടു എന്നാണ് താന്‍ കരുതുന്നത് എന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാല്‍ പ്രസിഡന്റ് ട്രംപോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.

ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത് അല്‍ ക്വയ്ദയെ സംബന്ധിച്ച് വലിയ നഷ്ടമാണ്. അല്‍ ക്വയ്ദ നേതൃനിരയിലെ പ്രധാനിയായിരുന്നു ഹംസ എന്നും ട്രംപ് പറയുന്നു. അതേസമയം ഹംസ എപ്പോളാണ് കൊല്ലപ്പെട്ടത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ട്രംപ് നല്‍കിയിട്ടില്ല.

ബിന്‍ ലാദന്റെ 20 മക്കളില്‍ 15ാമനാണ് ഹംസ. മൂന്നാം ഭാര്യയിലുള്ള മകന്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹംസയുടെ തലയ്ക്കിട്ട വില 10 ലക്ഷം ഡോളറാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍