UPDATES

വിദേശം

യുഎസ് സീക്രട്ട് സര്‍വീസ് ഡയറക്ടറെ ട്രംപ് പുറത്താക്കി

സീക്രട്ട് സര്‍വീസിന് മേല്‍നോട്ടം വഹിച്ചിരുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കേഴ്‌സ്റ്റണ്‍ നീല്‍സണ്‍ ഇന്നലയാണ് രാജിവച്ചത്.

യുഎസ് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ റാന്‍ഡോള്‍ഫ് അലെസിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചതായാണ് ഇന്നലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ ഒതുക്കല്‍ നടപടികളുടെ ഭാഗമാണ് നടപടിയെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അലസ് കഴിഞ്ഞ രണ്ട് വര്‍ഷമായി സീക്രട്ട് സര്‍വീസ് ഡയറക്ടറെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത് എന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ 40 വര്‍ഷത്തെ സേവനത്തിന് പ്രസിഡന്റ് നന്ദി പറയുന്നു എന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞത്. സീക്രട്ട്‌സ് സര്‍വീസ് അംഗമായ ജയിംസ് എം മുറേ ആയിക്കും മേയ് ആദ്യം മുതല്‍ വൈറ്റ് ഹൗസ് ഡയറക്ടര്‍ എന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

സീക്രട്ട് സര്‍വീസിന് മേല്‍നോട്ടം വഹിച്ചിരുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കേഴ്‌സ്റ്റണ്‍ നീല്‍സണ്‍ ഇന്നലയാണ് രാജിവച്ചത്. ഇമ്മിഗ്രേഷനും സ്ഥിര താമസത്തിനുള്ള കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നോമിനേഷനും ട്രംപ് റദ്ദാക്കിയിട്ട് ഒരാഴ്ചയായിട്ടില്ല. അതേസമയം അലസിനെ നീക്കുന്നതിന് ഏജന്‍സിക്കകത്തെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കാരണം എന്നാണ് മൂന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് (എപി) പറഞ്ഞത്. അലെസിനെ നീക്കിയതിന് കേഴ്സ്റ്റണ്‍ നീല്‍സന്റെ രാജിയുമായോ ഫ്‌ളോറിഡയിലെ പ്രസിഡന്റിന്റെ പ്രൈവറ്റ് ക്ലബില്‍ അടുത്തിടെയുണ്ടായ സുരക്ഷാലംഘനവുമായോ ബന്ധമൊന്നും ഇല്ലെന്നും ഇവര്‍ പറയുന്നു.

തന്നെ പുറത്താക്കിയതൊന്നും അല്ലെന്നും ഇത് സ്വാഭാവികമായ മാറ്റം മാത്രമാണെന്നുമാണ് അലസ് പറയുന്നത്. മാധ്യമങ്ങള്‍ പറയുന്നതല്ല വസ്തുത – സീക്രട്ട് സര്‍വീസ് ഏജന്റുകള്‍ നല്‍കിയ സന്ദേശത്തില്‍ അലസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍