UPDATES

വിദേശം

ഇന്‍ഡോനേഷ്യ ഭൂകമ്പം: മരണം 347

ഇന്നലെ 131 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്.

ഇന്‍ഡോനേഷ്യയിലെ ലംബോക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരണം 347 ആയി. ഗവണ്‍മെന്റ് വാര്‍ത്താ ഏജന്‍സി അന്താരയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം മറ്റൊരു ഗവണ്‍മെന്റ് വാര്‍ത്താ ഏജന്‍സി പറയുന്നത് മരണം 381 ആയി എന്നാണ്. ഇന്നലെ 131 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്.

ഇന്‍ഡോനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ബാലിയ്ക്ക് സമീപമുള്ള ഈ പ്രദേശം. ബാലി ദ്വീപിനേയും ഭൂചലനം ബാധിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് വീട് നഷ്ടമായതായാണ് കണക്ക്. അതേസമയം ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട സുരക്ഷിതരാണെന്ന് മാര്‍ക്ക് ചെയ്തവര്‍ക്കും ആഘോഷ അനിമേഷനുകള്‍ നല്‍കിയതില്‍ ഫേസ്ബുക്ക് മാപ്പ് ചോദിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍