UPDATES

വിദേശം

ഇന്‍ഡോനേഷ്യ സുനാമിയില്‍ മരണം 281

മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ഡിസാസ്റ്റര്‍ ഏജന്‍സി വക്താവ് പറഞ്ഞു. ജാവ, സുമാത്ര ദ്വീപുകളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.

ഇന്‍ഡോനേഷ്യയിലെ സുനാമിയില്‍ മരണം 281 ആയി. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോനേഷ്യന്‍ നാഷണല്‍ ഡിസാസ്റ്റര്‍ ഏജന്‍സിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ഡിസാസ്റ്റര്‍ ഏജന്‍സി വക്താവ് സുടോപ്പോ പൂര്‍വോ നുഗ്രോഹോ പറഞ്ഞു. ജാവ, സുമാത്ര ദ്വീപുകളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.

അനക് ക്രാക്കറ്റോവ അഗ്നിപര്‍വത സ്‌ഫോടനം കടലിനടിയിലുണ്ടാക്കിയ മാറ്റങ്ങളാണ് സുനാമിക്ക് കാരണമായതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സുനാമി സംബന്ധിച്ച് ജനങ്ങള്‍ക്ക് അധികൃതരില്‍ നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന പരാതി ശക്തമാണ്. വലിയ ഭൂകമ്പ, സുനാമി ദുരന്തങ്ങള്‍ നിരന്തരമുണ്ടാകുന്ന രാജ്യമാണ് ഇന്‍ഡോനേഷ്യ. എന്നാല്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ സുനാമിക്ക് കാരണമാകുന്നത് അപൂര്‍വമാണ് എന്ന് ഇന്റര്‍നാഷണല്‍ സുനാമി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍