UPDATES

വിദേശം

നവാസ് ഷരീഫിന്റെയും മകളുടേയും തടവുശിക്ഷ ഇസ്ലാമബാദ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

ലണ്ടനിലെ അവെന്‍ഫീല്‍ഡ് അപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടതാണ് കേസ്. കേസില്‍ അന്തിമതീര്‍പ്പ് ആകുന്നത് വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വിധി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും മകള്‍ മറിയം നവാസിനും ഇസ്ലാമബാദിലെ അക്കൗണ്ടബിളിറ്റി കോര്‍ട്ട് വിധിച്ച ജയില്‍ ശിക്ഷ ഇസ്ലാമബാദ് ഹൈക്കോടതി റദ്ദാക്കി. 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ച നവാസ് ഷരീഫും ഏഴ് വര്‍ഷം തടവ് ശിക്ഷയുമാണ് ജൂലായ് ആറിന് കോടതി വിധിച്ചിരുന്നത്. എന്‍എബിയുടെ (നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ) അന്വേഷണവുമായി സഹകരിക്കാത്തത് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും ഒരു വര്‍ഷം അധിക തടവും കോടതി വിധിച്ചിരുന്നു. കോടതി ശിക്ഷ വിധിച്ച ശേഷമാണ് പൊതുതിരഞ്ഞെടുപ്പിന് മുമ്പായി, ലണ്ടനിലായിരുന്ന ഷരീഫും മറിയവും പാകിസ്താനില്‍ തിരിച്ചെത്തിയത്.

മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിന്റെ ശിക്ഷയും കോടതി സസ്‌പെന്‍ഡ് ചെയ്തു. ലണ്ടനിലെ അവെന്‍ഫീല്‍ഡ് അപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടതാണ് കേസ്. കേസില്‍ അന്തിമതീര്‍പ്പ് ആകുന്നത് വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വിധി. അതേസമയം അഞ്ച് ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധിയില്‍ പിഎംഎല്‍ (എന്‍) (പാകിസ്താന്‍ മുസ്ലീം ലീഗ് – നവാസ്) പ്രവര്‍ത്തകര്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു. സത്യം വന്നു, നുണ പോയി എന്ന് നവാസ് ഷരീഫിന്റെ സഹോദരനും പ്രതിപക്ഷ നേതാവും പിഎംഎല്‍ അധ്യക്ഷനുമായ ഷഹബാസ് ഷരീഫ് ഉറുദുവില്‍ ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍