UPDATES

വിദേശം

ഫിലിപ്പൈന്‍സില്‍ നാശം വിതച്ച മാംഗ്ഹട്ട് ചുഴലിക്കാറ്റ് ഹോങ്കോങ്ങിലേക്ക്; മരണം 14

2013ല്‍ 7000ലധികം പേര്‍ മരിച്ച ഹയാന്‍ ചുഴലിക്കൊടുങ്കാറ്റിന് ശേഷം ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇത്തവണ ഫിലിപ്പൈന്‍സില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടന്നിരുന്നു.

ഫിലിപ്പൈന്‍സില്‍ മാംഗ്ഹട്ട് ചുഴലിക്കാറ്റില്‍ വ്യാപക നാശം 14 പേര്‍ ഇതുവരെ മരിച്ചു. വടക്കന്‍ ഫിലിപ്പൈന്‍സിലെ ലൂസോണ്‍ ദ്വീപിലാണ് കൂടുതല്‍ നാശമുണ്ടായിരിക്കുന്നത്. ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഗതാഗതം സ്തംഭിക്കുകയുെ വൈദ്യുതിബന്ധം നിലച്ചിരിക്കുകയുമാണ്. കാഗായാന്‍ പോലുള്ള കാര്‍ഷിക മേഖലകളിലും വലിയ നാശമുണ്ടായിട്ടുണ്ട്. വലിയ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത് പ്രസിഡന്റ് റോഡ്രിഗോ ഡ്യുവെര്‍ട്ടെയുടെ രാഷ്ട്രീയ ഉപദേശകന്‍ ഫ്രാന്‍സിസ് ടൊളന്റിനോ ബിബിസിയോട് പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടെന്നും ടൊളന്റിനോ പറഞ്ഞു. അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്.

50 ലക്ഷത്തോളം പേരാണ് ചുഴലിക്കാറ്റില്‍ ദുരിതത്തിലായിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായുണ്ട്. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ട്യൂഗെഗരാവോ നഗരത്തിലെ മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. 2013ല്‍ 7000ലധികം പേര്‍ മരിച്ച ഹയാന്‍ ചുഴലിക്കൊടുങ്കാറ്റിന് ശേഷം ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇത്തവണ ഫിലിപ്പൈന്‍സില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടന്നിരുന്നു. മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തുകയും സ്‌കൂളുകള്‍ അടച്ചിടുകയും സൈന്യത്തെ നേരത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തത് മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ചുഴലിക്കാറ്റ് തെക്കുകിഴക്കന്‍ ചൈന തീരത്തേയ്ക്ക് നീങ്ങുകയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം. ചൈന തീരത്തേയ്ക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഹോങ്കോങ് അടക്കമുള്ള ചൈനീസ് പ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. ഹോങ്കോങ് നഗരത്തില്‍ മിക്ക ഷോപ്പുകളും പൊതു സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഹോങ്കോങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 500ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചൊവ്വാഴ്ചയോടെ മാംഗ്ഹട്ട് ശമിക്കുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍