UPDATES

വിദേശം

അനധികൃത സ്വത്ത് സമ്പാദന കേസ്: നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്, മകള്‍ മറിയത്തിന് ഏഴ് വര്‍ഷം

ഇസ്ലാമബാദിലെ അക്കൗണ്ടബിളിറ്റി കോര്‍ട്ട് ആണ് ശിക്ഷ വിധിച്ചത്. നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയുടെ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം അധിക തടവ് വിധിച്ചിട്ടുണ്ടെങ്കിലും 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിഎംഎല്‍ (എന്‍) നേതാവുമായ നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്. ലണ്ടനിലെ അവെന്‍ഫീല്‍ഡ് ഹൗസിലെ നാല് ആഡംബര ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഇസ്ലാമബാദിലെ അക്കൗണ്ടബിളിറ്റി കോര്‍ട്ട് ആണ് ശിക്ഷ വിധിച്ചത്.

നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയുടെ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം അധിക തടവ് വിധിച്ചിട്ടുണ്ടെങ്കിലും 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. പ്രേരണ കുറ്റത്തിന് മകള്‍ മറിയം നവാസിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഒരു വര്‍ഷം തടവ് അന്വേഷണവുമായി സഹകരിക്കാത്തതിന് അധികമായി വിധിച്ചിട്ടുണ്ടെങ്കിലും ഇത് രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

നവാസിന്റെ മരുമകന്‍ സഫ്ദറിനും അന്വേഷണവുമായി സഹകരിക്കാത്ത കുറ്റത്തിന് ഒരു വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു. നവാസ് ഷെരീഫിന് 80 ലക്ഷം പൗണ്ടും മറിയത്തിന് 20 ലക്ഷം പൗണ്ടും പിഴ വിധിച്ചിട്ടുണ്ട്. നവാസും മറിയം അടക്കമുള്ള കുടുംബാംഗങ്ങളും നിലവില്‍ ലണ്ടനിലാണ്. പാനമ പെപ്പേര്‍സ് പുറത്തുവിട്ട വിദേശത്തെ അനധികൃത നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങളെ തുടര്‍ന്ന് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജി വച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍