UPDATES

വിദേശം

ട്രംപുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന പോണ്‍ നടി അറസ്റ്റില്‍

സ്റ്റെഫാനി താനുമായുള്ള ബന്ധം പൊതുവേദികളില്‍ സംസാരിക്കുന്നത് ഒഴിവാക്കുന്നതിനായി ഫെബ്രുവരിയില്‍ ട്രംപ് റിസ്‌ട്രെയന്‍ ഓര്‍ഡര്‍ നേടിയിരുന്നു. ട്രംപിനും അഭിഭാഷകനുമെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് സ്റ്റെഫാനി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന പോണ്‍ താരം സ്‌റ്റെഫാനി ക്ലിഫോര്‍ഡിനെ അറസ്റ്റ് ചെയ്തു. സ്‌റ്റെഫാനിയുടെ അഭിഭാഷകന്‍ മൈക്കിള്‍ അവിനാറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് അവിനാറ്റി ആരോപിച്ചു.

സ്റ്റോമി ഡാനിയേല്‍സ് എന്ന് പേരിലാണ് സ്റ്റെഫാനി കൂടുതലായി അറിയപ്പെടുന്നത്. തന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹന്‍, സ്‌റ്റെഫാനിക്ക് 1,30,000 ഡോളര്‍ നല്‍കിയതായി അറിയാമെന്ന് 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപ് സമ്മതിച്ചിരുന്നു. എന്നാല്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി യാതൊരു ബന്ധവും ഇതിനില്ലെന്നാണ് ട്രംപിന്റെ വാദം.

കൊളംബസ് ഒഹിയോയില്‍ ഒരു സ്ട്രിപ് ക്ലബിലെ പ്രകടനത്തിനിടെയാണ് സ്റ്റെഫാനിയെ അറസ്റ്റ് ചെയ്തത്. സ്റ്റേജിലെ പ്രകടനത്തിനിടെ ഒരു കസ്റ്റമറെ തൊടാന്‍ അനുവദിച്ചു എന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അവിനാറ്റി പറയുന്നു. സ്റ്റെഫാനിക്ക് ഉടന്‍ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മൈക്കിള്‍ അവിനാറ്റി പറഞ്ഞു. സ്റ്റെഫാനി താനുമായുള്ള ബന്ധം പൊതുവേദികളില്‍ സംസാരിക്കുന്നത് ഒഴിവാക്കുന്നതിനായി ഫെബ്രുവരിയില്‍ ട്രംപ് റിസ്‌ട്രെയന്‍ ഓര്‍ഡര്‍ നേടിയിരുന്നു. ട്രംപിനും അഭിഭാഷകനുമെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് സ്റ്റെഫാനി. തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപുമായുള്ള കരാര്‍ കാലഹരണപ്പെട്ടതായും സ്റ്റെഫാനി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍