UPDATES

വിദേശം

19 ദിവസം പ്രധാനമന്ത്രി: അവിശ്വാസ പ്രമേയത്തില്‍ രാജപക്‌സ പുറത്ത്

സ്പീക്കര്‍ വോട്ടെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാജപക്‌സയും എംപിയായ മകന്‍ നമലും സഭ വിട്ടിറങ്ങി. രാജപക്‌സ അനുകൂലികള്‍ വോട്ടെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിച്ചത് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങളുണ്ടാക്കി.

ശ്രീലങ്കയില്‍ ഒക്ടോബര്‍ 26ന് പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ പാര്‍ലമെന്റിലെ അവിശ്വാസപ്രമേയത്തില്‍ പുറത്ത്. 225 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം അംഗങ്ങളും രാജപക്‌സയ്ക്കതിരെ വോട്ട് ചെയ്തതായി സ്പീക്കര്‍ കാരു ജയസൂര്യ അറിയിച്ചു. 113 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 106 അംഗങ്ങളാണ് വിക്രമസിംഗെയുടെ യുഎന്‍പിക്ക് (യുണൈറ്റഡ് നാഷണലിസ്റ്റ് പാര്‍ട്ടി) ഉള്ളത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടേയും രാജപക്‌സയുടേയും കക്ഷികള്‍ക്ക് മൊത്തം 95 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്.

അതേസമയം ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ റനില്‍ വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ല. പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം പ്രസിഡന്റിന് തന്നെയാണ്. വിക്രമസിംഗെയുടെ പാര്‍ട്ടിക്കുള്ള പിന്തുണ സിരിസേനയുടെ പാര്‍ട്ടി പിന്‍വലിക്കുകയും രാജപക്‌സയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. എന്നാല്‍ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറായിരുന്നില്ല.

ഒക്ടോബര്‍ 26നാണ് റനില്‍ വിക്രമസിംഗെയെ നീക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രസിഡന്റായി രാജപക്‌സയെ നിയമിച്ചത്. പ്രസിഡന്റിന്റെ നടപടി വലിയ ഭരണഘടനാപ്രതിസന്ധിയാണ് ശ്രീലങ്കയിലുണ്ടാക്കിയത്. രാജപ്കസയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സ്പീക്കര്‍ വോട്ടെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാജപക്‌സയും എംപിയായ മകന്‍ നമലും സഭ വിട്ടിറങ്ങി. രാജപക്‌സ അനുകൂലികള്‍ വോട്ടെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിച്ചത് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങളുണ്ടാക്കി. സ്പീക്കര്‍ പാര്‍ലമെന്ററി ചട്ടങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് മുന്‍ മന്ത്രിമാരും രംഗത്തെത്തി. രാജപക്സ കഴിഞ്ഞ ദിവസം, 50 വര്‍ഷം താന്‍ പ്രവര്‍ത്തിച്ച ശ്രീലങ്ക ഫ്രീഡം പാര്‍ടി (എസ് എല്‍ എഫ് പി)വിട്ട് ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എസ്എല്‍പിപി) ചേര്‍ന്നിരുന്നു.

മഹീന്ദ രാജപക്‌സ പാര്‍ട്ടി മാറി; ജനുവരി അഞ്ചിന്റെ ശ്രീലങ്കന്‍ സ്‌നാപ് പോളില്‍ മത്സരിച്ചേക്കും

മോതിര പ്രേമി, ചൈന അനുകൂലി, കുടുംബ രാഷ്ട്രീയം: രാജപക്‌സെയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രധാനമന്ത്രിയെ പുറത്താക്കിയത് തന്നെ വധിക്കാന്‍ ശ്രമിച്ചതിനെന്ന് ലങ്കന്‍ പ്രസിഡന്റ്; രണതുംഗെയുടെ ബോര്‍ഡി ഗാര്‍ഡ് ഒരാളെ വെടിവച്ച് കൊന്നു

വിക്രമസിംഗെ ആണ് ഇപ്പോളും പ്രധാനമന്ത്രി, രാജപക്സയല്ല: ശ്രീലങ്ക സ്പീക്കര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍