UPDATES

വിദേശം

കാബൂളില്‍ ചാവേര്‍ ബോംബ് ആക്രമണം: 57 പേര്‍ കൊല്ലപ്പെട്ടു

തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് താലിബാന്‍ രംഗത്തെത്തിയതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബറില്‍ നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ള പൊതുതിരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ ഓഫീസില്‍ വോട്ടര്‍ പട്ടികയില്‍ പേര്് രജിസ്റ്റര്‍ ചെയ്യാനും തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുമായി എത്തിയവരെ ലക്ഷ്യം വച്ചാണ് ആക്രമണം. ഏറെക്കാലമായി അനിശ്ചിതത്വത്തിലായിരുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇത് അട്ടിമറിക്കാനാണ് ആക്രമണമെന്ന് അഫ്ഗാന്‍ അധികൃതര്‍ പറയുന്നു.

119 പേര്‍ക്ക് പരിക്കേറ്റതായി അഫ്ഗാനിസ്ഥാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് വഹീദുള്ള മജ്‌റൂ പറഞ്ഞു. 25 പുരുഷന്മാരും 22 സ്ത്രീകളും എട്ട് കുട്ടികളും കൊല്ലപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് താലിബാന്‍ രംഗത്തെത്തിയതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. ഐഎസിന്റെ അമാക് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍