UPDATES

വിദേശം

തജികിസ്താന്‍ ജയിലില്‍ ഐഎസ് ഭീകരര്‍ കലാപമുണ്ടാക്കി, 32 പേര്‍ കൊല്ലപ്പെട്ടു

കലാപമുണ്ടാക്കിയവരില്‍ ഒരാള്‍ കേണല്‍ ഗുല്‍മുറോദ് ഖാലിമോവിന്റെ മകനാണ്. ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയ ആളാണ് ഗുല്‍മുറോദ്.

മധ്യേഷ്യന്‍ രാജ്യമായ തജികിസ്താനിലെ ജയിലില്‍ കലാപമുണ്ടാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൂന്ന് ജയില്‍ ഗാര്‍ഡുകളും 29 തടവുകാരുമടക്കം 32 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരം ദുഷാന്‍ബെയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ വാഹ്ദത്തിലുള്ള പ്രധാന ജയിലിലാണ് ഇന്നലെ വൈകീട്ട് കലാപമുണ്ടായത്. കത്തികള്‍ കൊണ്ടാണ് ആക്രമണം നടത്തിയത്. ഐഎസ് ഭീകരര്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ കുത്തുകയായിരുന്നു. മറ്റ് തടവുകാരെ ഇവര്‍ ബന്ദികളാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 തടവുകാരെ വെടിവച്ച് കൊന്നു. 1500 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്.

കലാപമുണ്ടാക്കിയവരില്‍ ഒരാള്‍ കേണല്‍ ഗുല്‍മുറോദ് ഖാലിമോവിന്റെ മകനാണ്. 2015ല്‍ ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയ ആളാണ് ഗുല്‍മുറോദ്. 2017 സെപ്റ്റംബറില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. 2018 ജൂലായില്‍ മറ്റൊരു താജിക് ജയിലില്‍ നടന്ന കലാപത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ മാസം ഐഎസുമായി ബന്ധമുള്ള നിരവധി പേരെ താജിക് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.

2018 നവംബറില്‍ ഖുജാന്‍ദ് നഗരത്തിലെ ജയില്‍ നടന്ന കലാപത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മുന്‍ സോവിയറ്റ് റിപ്പബ്ലിക് ആയ തജികിസ്താനില്‍ 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം കലാപങ്ങളും സംഘര്‍ഷങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും സജീവമാണ്. ഐഎസ് ബന്ധമുപേക്ഷിച്ചവര്‍ക്ക് ഗവണ്‍മെന്റ് മാപ്പ് നല്‍കുകയും ചെയ്തിരുന്നു.

ആനകളിലെ ‘ഇരട്ട ചങ്കന്‍’ ചെരിഞ്ഞു; സംസ്കരിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടി ഓട്ടോ ഡ്രൈവറായ ഉടമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍