UPDATES

വിദേശം

ജപ്പാന് സമീപം രണ്ട് യുഎസ് സൈനിക വിമാനങ്ങള്‍ തകര്‍ന്നു; ആറ് സൈനികരെ കാണാനില്ല

സി ടാങ്കര്‍ വിമാനത്തില്‍ അഞ്ച് സൈനികരും എഫ് 18നില്‍ രണ്ട് പേരുമാണ് ഉണ്ടായിരുന്നത്. കാണാതായ ആറ് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ജപ്പാന്‍ തീരത്ത് റീഫ്യുവലിംഗ് ഓപ്പറേഷനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു. ആറ് സൈനികരെ കാണാതായി. ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാന്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഭാഗത്താണ് എഫ് 18 യുദ്ധ വിമാനവും സി 130 ടാങ്കറും തകര്‍ന്നത്. രാത്രി രണ്ട് മണിയോടെയാണ് സംഭവമെന്ന് ജപ്പാനിലെ യുഎസ് മറൈന്‍സ് പറയുന്നു.

ദക്ഷിണ ജപ്പാനിലെ ഇവാകുനിയിലുള്ള മറൈന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷനില്‍ നിന്നാണ് ഈ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തത്. ഒരു എയര്‍മാനെ രക്ഷിച്ചിരുന്നതായും മറ്റുള്ളവരെ സംബന്ധിച്ച് വിവരമില്ലെന്നും ജപ്പാന്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. സി ടാങ്കര്‍ വിമാനത്തില്‍ അഞ്ച് സൈനികരും എഫ് 18നില്‍ രണ്ട് പേരുമാണ് ഉണ്ടായിരുന്നത്. കാണാതായ ആറ് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചിലിനായി ജപ്പാന്‍ നാല് വിമാനങ്ങളും മൂന്ന് കപ്പലുകളും അയച്ചിട്ടുണ്ട്.

അമ്പതിനായിരത്തിനടുത്ത് യുഎസ് സൈനികരാണ് ജപ്പാനിലുള്ളത്. മേഖലയില്‍ അപകടങ്ങള്‍ പതിവാണ്. നവംബറില്‍ ഒരു യുഎസ് നേവി ഫൈറ്റര്‍ ജെറ്റ്, ഒകിനാവ ദ്വീപിന് സമീപം കടലില്‍ തകര്‍ന്നുവീണിരുന്നു. എന്നാല്‍ രണ്ട് സൈനികരേയും രക്ഷിച്ചു. യുഎസ് ഓസ്‌പ്രെ ഹെലികോപ്റ്റര്‍ ജാപ്പനീസ് സ്‌കൂളിന് മുകളില്‍ തകര്‍ന്നുവീണ സംഭവത്തില്‍ ജപ്പാന്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍