UPDATES

വിദേശം

ന്യൂസീലാന്റിലെ മുസ്ലീം പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ആഘോഷിച്ച സ്വകാര്യ കമ്പനി ജീവനക്കാരനെ യുഎഇ നാട് കടത്തി

ഇയാളുടെ പേര് വിവരങ്ങളും കമ്പനിയിലുണ്ടായിരുന്ന പദവിയും രാജ്യവും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചയില്‍ മുസ്ലീം പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ആഘോഷിച്ച സ്വകാര്യ കമ്പനി ജീവനക്കാരനെ യുഎഇ ഗവണ്‍മെന്റ് രാജ്യത്ത് നിന്ന് നാട് കടത്തി. ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പള്ളി ആക്രമണം ആഘോഷിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇയാള്‍ ഇട്ടിരുന്നത് എന്ന് സെക്യൂരിറ്റി കമ്പനി ട്രാന്‍സ്ഗാര്‍ഡ് പ്രസ്താവനയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ട്രാന്‍സ്ഗാര്‍ഡ് വ്യക്തമാക്കി.

അതേസമയം പുറത്താക്കുകയും നാടുകടത്തുകയും ചെയ്ത ഇയാളുടെ പേര് വിവരങ്ങളും കമ്പനിയിലുണ്ടായിരുന്ന പദവിയും രാജ്യവും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വര്‍ണ വെറിയനായ 28 കാരന്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രെന്‍ടന്‍ ടറന്റിനെതിരെ ശനിയാഴ്ച കൊലക്കുറ്റം ചുമത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍