UPDATES

വിദേശം

ഇറാഖില്‍ ട്രംപിന്റെ മിന്നല്‍ സന്ദര്‍ശനം: സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ യുഎസ് ഉദ്ദേശിക്കുന്നില്ല എന്നാണ് 20 മിനുട്ട് പ്രസംഗത്തില്‍ ട്രംപ് പറഞ്ഞത്.

യുഎസ് പ്രസിഡന്റായി ചുമതലയേറ്റ് രണ്ട് വര്‍ഷമാകുമ്പോള്‍ ഇറാഖില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മിന്നല്‍ സന്ദര്‍ശനം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും ഭാര്യ മെലാനിയ ട്രംപും യുഎസ് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ലൈറ്റുകള്‍ ഓഫാക്കിയാണ് യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ പശ്ചിമ ഇറാഖിലെ അല്‍ അസദ് വ്യോമസേന താവളത്തില്‍ ഇറങ്ങിയത്. മൂന്നര മണിക്കൂറോളം ട്രംപ് ഇവിടെ ചിലവഴിച്ചു. സൈനിക നേതൃത്വത്വുമായി സംസാരിച്ചു. യുഎസ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തലസ്ഥാനമായ ബാഗ്ദാദിലേയ്ക്ക് പോയില്ല. പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദിയുമായി കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇത് ഒഴിവാക്കുകയായിരുന്നു.

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കുന്നതിന് ഇടയിലാണ് ട്രംപ് ക്രിസ്മസിന് ശേഷം ഇറാഖിനെ യുഎസ് സൈനികരെ സന്ദര്‍ശിച്ചത്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജിം മാറ്റിസ് പ്രതിരോധ സെക്രട്ടറി സ്ഥാനം രാജി വച്ചത്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ യുഎസ് ഉദ്ദേശിക്കുന്നില്ല എന്നാണ് 20 മിനുട്ട് പ്രസംഗത്തില്‍ ട്രംപ് പറഞ്ഞത്. ഇറാഖ് സന്ദര്‍ശനത്തെക്കുറിച്ച് ട്രംപ് ട്വീറ്റ് ചെയ്തു – “അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ”.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍