UPDATES

വിദേശം

അമേരിക്കയ്ക്ക് പ്രിയങ്കരനാകുന്ന സൌദി രാജകുമാരന്‍

മൊഹമ്മദ് ബിന്‍ സല്‍മാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഉടനീളം സഞ്ചരിച്ചു. ആധുനിക അമേരിക്കന്‍ ജീവിതത്തിനെ നാനാവശങ്ങളിലൂടെയുള്ള, കൃത്യമായി തയ്യാറാക്കിയ ഒരു യാത്ര

റുപര്‍ട് മാര്‍ഡോകിന്റെ വീട്ടില്‍ നടന്ന അത്താഴവിരുന്നില്‍ അയാള്‍ ചലച്ചിത്ര വ്യാപാരത്തെക്കുറിച്ച് മൈക്കല്‍ ഡഗ്ലസും മോര്‍ഗന്‍ ഫ്രീമാനും ഡ്വെയന്‍ ജോണ്‍സനുമായി സംസാരിച്ചു. ബഹിരാകാശ യാത്രയെക്കുറിച്ച് കാലിഫോര്‍ണിയ മരുഭൂമിയില്‍ വെച്ച് റിച്ചാര്‍ഡ് ബ്രാന്‍സനുമായും, സിയാറ്റില്‍ വെച്ച് മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബില്‍ ഗേറ്റ്സുമായും, സാങ്കേതിക വിദ്യയെക്കുറിച്ച് ജെഫ് ബെസോസുമായും സംസാരിച്ചു. ഹാര്‍വാര്‍ഡും MIT-യും സന്ദര്‍ശിച്ചു. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി ആയുധക്കരാറുകളില്‍ ഒപ്പിട്ടു. വാല്‍ സ്ട്രീറ്റിലെ വമ്പന്‍ നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തി. അയാള്‍ ഓപറ വിന്‍ഫ്രിയെയും കണ്ടു.

ഏതാണ്ട് മൂന്നാഴ്ച്ചയോളം, സൌദി കിരീടാവകാശി 32-കാരനായ രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഉടനീളം സഞ്ചരിച്ചു. ആധുനിക അമേരിക്കന്‍ ജീവിതത്തിനെ നാനാവശങ്ങളിലൂടെയുള്ള, കൃത്യമായി തയ്യാറാക്കിയ ഒരു യാത്ര. മദ്ധ്യേഷ്യയിലെ ശത്രുക്കള്‍ പലരും ഇവിടെയും കാണുമെന്നതിനാല്‍ കനത്ത സുരക്ഷയോടെയായിരുന്നു യാത്ര.

നാട്ടില്‍ വീട്ടുവീഴ്ച്ചയില്ലാതെ അധികാരം കൈപ്പിടിയില്‍ നിര്‍ത്തിയ ഭരണാധികാരി, വിദേശ കാര്യങ്ങളില്‍ സജീവമായ ഇടപെടല്‍, പള്ളികള്‍ തീവ്രവാദ, യാഥാസ്ഥിതിക മതവാദം പ്രോത്സാഹിപ്പിക്കുന്ന, സ്ത്രീകളെ രണ്ടാം തരം മനുഷ്യരായി കാണുന്ന അതാര്യമായ ഒരു യാഥാസ്ഥിക രാജഭരണം എന്നതില്‍ നിന്നും സൌദി അറേബ്യയെ ആധുനിക മരുപ്പച്ചയാക്കാനായി ശ്രമിക്കുന്നു തുടങ്ങിയ പെരുമകളോടെയാണ് രാജകുമാരന്‍ അമേരിക്കയിലെത്തിയത്.

ജൂതര്‍ക്ക് ഇസ്രയേലില്‍ അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍

സൌദി അറേബ്യയുടെ പെട്രോള്‍ ഭീമന്‍ അര്‍മാകോവിനപ്പുറത്തേക്കും നിക്ഷേപം നടത്താന്‍ അയാള്‍ അമേരിക്കന്‍ വ്യവസായികളെയും നിക്ഷേപകരെയും ക്ഷണിച്ചു. പരിവര്‍ത്തനാത്മകമായ ഒരു സാമ്പത്തിക അജണ്ടയാണ് താന്‍ മുന്നോട്ട് വെക്കുന്നതെന്ന് അയാള്‍ പറഞ്ഞു. എണ്ണയില്‍ അധിഷ്ഠിതമായ സാമ്പത്തിക ആശ്രയത്വത്തില്‍ നിന്നും മാറി അടിസ്ഥാന സൌകര്യ നിക്ഷേപങ്ങള്‍, വിനോദ വ്യവസായത്തിന്റെ വികസനം എന്നിവയിലൂടെ സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരിക്കാനാണ് ഉദ്ദേശം. സിക്സ് ഫ്ലാഗ്സ്, ഡിസ്നി പോലുള്ള തീം പാര്‍ക്കുകളും ഈ പദ്ധതിയിലുണ്ട്.

ശീതയുദ്ധകാലത്ത് വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു; സൌദി രാജകുമാരന്‍

“ഇത് ഗംഭീരമാണ്, കാരണം ഞാന്‍ പറയാം,” രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തിയ, ചലച്ചിത്ര പ്രദര്‍ശനശാല ശൃംഖല AMCയുടെ തലവന്‍ ആഡം ആരോണ്‍ പറഞ്ഞു. “എത്രയോ ദശാബ്ദങ്ങളായി ഒരു യാഥാസ്ഥിതിക രാജ്യമായി തുടരുന്നതിനാല്‍ സൌദി അറേബ്യയ്ക്ക് യു എസില്‍ അത്ര നല്ല പ്രതിച്ഛായയല്ല ഉള്ളതെന്ന് രാജകുമാരന് അറിയാം. അമേരിക്കക്കാര്‍ക്ക് സ്വീകാര്യമാകുന്ന തരത്തിലും സൌദി സമൂഹത്തെ മാറ്റിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.”

സൗദിയില്‍ സ്ത്രീകള്‍ ശിരോവസ്ത്രം അണിയേണ്ടതില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

രാജകുമാരന്റെ സാമ്പത്തിക പദ്ധതിയുടെ- വിഷന്‍ 2030- ഗുണഭോക്താവാണ് ആരോണ്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം സൌദി അറേബ്യയില്‍ ഒരു ചലച്ചിത്ര പ്രദര്‍ശനശാല തുറക്കുന്നതിനുള്ള ധാരണ ആരോണും സൌദി സര്‍ക്കാരും ഇക്കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചു. സൌദി തലസ്ഥാനമായ റിയാദില്‍ ഏപ്രില്‍ 18-നു നടക്കുന്ന വന്‍പരിപാടിയില്‍ “ബ്ലാക്ക് പാന്തര്‍” ആയിരിക്കും ഉദ്ഘാടന ചിത്രം.

സംഗീതവും സ്ത്രീ സ്വാതന്ത്ര്യവും: പ്രവാചകന്റെ ഇസ്ലാമിനെ വീണ്ടെടുക്കുകയാണ് ഞങ്ങള്‍: സൗദി കിരീടാവകാശി സല്‍മാന്‍

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് സിനിമ കാണാന്‍ വരാമെന്ന് ആരോണ്‍ പറഞ്ഞു. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സൌദി അറേബ്യയില്‍ ഇതൊരു വിപ്ലവകരമായ മാറ്റമാണ്. മദ്ധ്യേഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ ചെയ്യുന്നപോലെ ഹോളിവുഡ് സിനിമകള്‍ ഇവിടെയും മുറിച്ചുമാറ്റലുണ്ടാകുമെന്ന് ആരോണ്‍ പറഞ്ഞു: ലൈംഗികത പുറത്ത്, ഹിംസ അകത്ത്.

ആശ്ചര്യപ്പെടരുത്; അൽ സഊദ് ഇല്ലാത്ത സൗദി!

സന്ദര്‍ശന പരിപാടികളും കൂടിക്കാഴ്ച്ച നടത്തിയ അമേരിക്കന്‍ പ്രമുഖരെയും വെച്ചുനോക്കുമ്പോള്‍ അത് വമ്പന്‍ ആഗ്രഹങ്ങളുടെ പദ്ധതിയെ സൂചിപ്പിക്കുന്നു എന്നു വിദഗ്ധര്‍ പറയുന്നു. ഇതിന് സമാനമായ ഒന്നു സംഭവിച്ചത് 1943-ലാണ്. അന്ന് രണ്ടാം ലോകമഹായുദ്ധകാലത്ത് സൌദി രാജാവു തന്റെ മകന്‍ ഫൈസല്‍ രാജകുമാരനെ പ്രസിഡണ്ട് ഫ്രാങ്ക്ലിന്‍ ഡി റൂസ്വെല്‍റ്റുമായി കൂടിക്കാഴ്ച്ച നടത്താനും അമേരിക്ക കാണാനുമായി അയച്ചു എന്നു മുന്‍ CIA ഉദ്യോഗസ്ഥന്‍ ബ്രൂസ് റീഡല്‍ പറയുന്നു.

സൗദി മാഫിയാ ഭരണത്തിലേക്ക്

“അന്ന്, ഇന്ന് കാണുന്ന സാധ്യതകള്‍ ഉണ്ടായിരുന്നില്ല,” വാഷിംഗ്ടണിലെ അറ്റ്ലാന്റിക് കൌണ്‍സിലിലെ സൌദി വിദഗ്ധന്‍ മൊഹമ്മദ് കെ അല്‍യാഹ്യ പറയുന്നു. “ഇത് ശരിക്കും വലിയ തോതിലാണ്. സുരക്ഷയ്ക്കും എണ്ണയ്ക്കും അപ്പുറം ആഴത്തിലുള്ള സഹകരണമുണ്ടെന്നാണ് ഇത് കാണിക്കുന്നത്.”

“എത്രയോ കാലങ്ങളായി സൌദികള്‍ അവരെക്കുറിച്ച് വിശദീകരണം നല്‍കാറില്ലായിരുന്നു, എന്തുകൊണ്ടാണ് തങ്ങളുടെ നാട്ടില്‍ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന്,” യാഹ്യ കൂട്ടിച്ചേര്‍ത്തു. “രാജ്യം നാടകീയമായ തരത്തില്‍ മാറുകയാണ്.”

സൗദി ആരുടെ ‘കറവപ്പശു’? സല്‍മാന്റെ അരമനയിലെ നാടകം വൈറ്റ് ഹൗസിന്റെ തിരക്കഥയോ?

സൗദി ഭരണകൂടത്തിന്റേത് ചെറിയ വിമര്‍ശനങ്ങളോടു പോലുമുള്ള അസഹിഷ്ണുത

സൗദി അറേബ്യയില്‍ നീണ്ട കത്തികളുടെ രാത്രി; ഇത് ആസൂത്രിത ശുദ്ധികലശം

സൗദി കുടുംബാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേയ്ക്ക് ?

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍