UPDATES

വിദേശം

ഉക്രൈന്‍ നാവികരെ റഷ്യ തടവിലാക്കിയതില്‍ പ്രതിഷേധം: പുടിനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ട്രംപ് പിന്മാറി

നാവികരേയും കപ്പലുകളേയും റഷ്യ ഉക്രെയ്‌നിലേയ്ക്ക് അയച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അര്‍ജന്റീനയില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കുന്നതായിരിക്കും ഉചിതം – ട്രംപ് ട്വീറ്റ് ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി. അര്‍ജന്റീന തലസ്ഥമായ ബ്യൂണസ് ഐറിസില്‍ നടത്താനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ഉക്രൈന്‍ നാവികരെ റഷ്യ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്ന ട്രംപ് പിന്മാറിയത്. നാവികരേയും കപ്പലുകളേയും റഷ്യ ഉക്രെയ്‌നിലേയ്ക്ക് അയച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അര്‍ജന്റീനയില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കുന്നതായിരിക്കും ഉചിതം – ട്രംപ് ട്വീറ്റ് ചെയ്തു. ഈ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞാല്‍ പുടിനുമായി ഫലപ്രദമായ ചര്‍ച്ച നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍