UPDATES

വിദേശം

സിസ്‌റ്റൈന്‍ ചാപ്പല്‍ കോയര്‍ പണം തട്ടിയതായി പരാതി; വത്തിക്കാന്‍ അന്വേഷണം തുടങ്ങി

പോപ്പ് ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണം തുടങ്ങിയതായി വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

വിഖ്യാതമായ സിസ്റ്റൈന്‍ ചാപ്പല്‍ കോയര്‍ അംഗങ്ങള്‍ പണ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വത്തിക്കാന്‍ അന്വേഷണം തുടങ്ങി. പോപ്പ് ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണം തുടങ്ങിയതായി വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും പഴയ ഗായകസംഘപ്പെടുന്നതാണ് സിസ്റ്റൈന്‍ ചാപ്പല്‍ ക്വയര്‍. 1471ലാണ് ഇത് സ്ഥാപിച്ചത്.

ക്വയറിലെ അഴിമതിയുമായി ബന്ധപ്പെട്ട് പുരോഹിതനായ ക്വയര്‍ മാനേജര്‍ക്കെതിരെ വത്തിക്കാന്‍ മജിസ്‌ട്രേറ്റുമാര്‍ അന്വേഷണം നടത്തിവരുകയാണെന്ന് ലാ സ്റ്റാമ്പ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി വത്തിക്കാന്‍ പ്രസ്താവന ഇറക്കിയത്. കഴിഞ്ഞ മേയില്‍ സിസ്റ്റൈന്‍ ചാപ്പല്‍ ക്വയര്‍ ന്യൂയോര്‍ക്കില്‍ ഹെവന്‍ലി ബോഡീസ് – ഫാഷന്‍ ആന്‍ഡ് ദ കാത്തലിക്ക് ഇമാജിനേഷന്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയത്തിലായിരുന്നു പരിപാടി. എന്നാല്‍ ജൂലായില്‍ കോയറിന്റെ യുഎസിലേയ്ക്കുള്ള സമ്മര്‍ ടൂര്‍ പ്രത്യേകിച്ച് കാരണമൊന്നും പറയാതെ റദ്ദാക്കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍