UPDATES

വായിച്ചോ‌

ലോകത്തെ ഏറ്റവും പഴയ ആധുനിക മനുഷ്യനെ കണ്ടെത്തി; 2.10 ലക്ഷം വർഷം പഴക്കമുള്ള തലയോട്ടി

ആഫ്രിക്കയിൽ നിന്നും ആളുകൾ നേരത്തെ കുടിയേറി എന്നാണ് ഇന്നത്തെ ആളുകളുടെ ഡി‌എൻ‌എ-യുമായി യാതൊരു ബന്ധവുമില്ലാത്ത ഈ തലയോട്ടി സൂചിപ്പിക്കുന്നത്.

ആഫ്രിക്കക്ക് പുറത്ത് ആധുനിക മനുഷ്യരുടേതെന്ന് കരുതുന്ന ഏറ്റവും പഴക്കമുള്ള ശേഷിപ്പുകൾ കണ്ടെത്തി. 2,10,000 വർഷം പഴക്കമുള്ള തലയോട്ടിയാണ് ഗ്രീസിൽ നിന്നും കണ്ടെത്തിയത്. യൂറോപ്പ് നിയാണ്ടർത്തലുകളുടെ അധീനതയിലായിരുന്ന കാലമാണത്. ആഫ്രിക്കയിൽ നിന്നും ആളുകൾ നേരത്തെ കുടിയേറി എന്നാണ് ഇന്നത്തെ ആളുകളുടെ ഡി‌എൻ‌എ-യുമായി യാതൊരു ബന്ധവുമില്ലാത്ത ഈ തലയോട്ടി സൂചിപ്പിക്കുന്നത്. കണ്ടെത്തലുകൾ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1970 കളിലാണ് ഗ്രീസിലെ അപിഡിമ ഗുഹയിൽ നിന്നും രണ്ട് സുപ്രധാന ഫോസിലുകൾ ഗവേഷകർ കണ്ടെത്തുന്നത്. ഒന്ന് വളരെ വികൃതവും മറ്റൊന്ന് അപൂർണ്ണവുമായിരുന്നു. കമ്പ്യൂട്ട് ടോമോഗ്രഫി സ്കാനിംഗും യുറേനിയം-സീരീസ് ഡേറ്റിംഗുമാണ് അതിനുള്ളിലെ രഹസ്യങ്ങൾ കണ്ടെത്തിയത്. കുറച്ചെങ്കിലും കേടുപാടുകൾ ഇല്ലാത്ത തലയോട്ടി നിയാണ്ടർത്താൽ വിഭാഗത്തിന്റേതാണ്‌. എന്നാൽ രണ്ടാമത്തേത് ആധുനിക മനുഷ്യന്റെതിനു സമാനമായ തലയോട്ടിയാണ്. ‘അതിനർത്ഥം 210,000 വർഷം മുൻപുതന്നെ ഗ്രീസിൽ ആധുനിക മനുഷ്യർക്ക് സമാന മായവർ ജീവിച്ചിരുന്നുവെന്നും, 170,000 വർഷങ്ങൾക്ക് മുമ്പ് നിയാണ്ടർത്തൽ വിഭാഗം അവിടെ എത്തതിയെന്നുമാണ്’ എന്ന് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നുള്ള ഗവേഷകൻ പ്രൊഫ. ക്രിസ് സ്ട്രിംഗർ പറഞ്ഞു.

ആഫ്രിക്കയ്ക്ക് പുറത്തുള്ള മനുഷ്യർ ഏകദേശം 60,000 വർഷങ്ങൾക്ക് മുമ്പ് ഭൂഖണ്ഡം വിട്ടുപോയവരാകാം എന്നാണ് ഇതുവരെ അനുമാനിച്ചിരുന്നത്. 1990 കളിൽ ഇസ്രായേലിലെ കഫ്സെ-യില്നിന്നും കണ്ടെത്തത്തിയ ഹോമോ സാപ്പിയൻസ് ഫോസിലുകൾക്ക് 90,000 മുതൽ 125,000 വർഷം വരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. എന്നാൽ സമീപ കാലത്ത് നടന്ന പല ഗവേഷണങ്ങളും നമ്മൾ കരുത്തുന്നതിനെക്കാൾ മുൻപുതന്നെ ആഫ്രിക്കയുടെ പുറത്ത് നമ്മുടെ പൂർവ്വികർ എത്തതിയിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ചൈനയിൽ നിന്നും 80,000 മുതൽ 120,000 വർഷം വരെ പഴക്കമുള്ള ആധുനിക മനുഷ്യന്റെ ഫോസിലുകൾ നേരത്തെ കണ്ടെത്തിയിരുന്നു.

വായനയ്ക്ക്: Earliest modern human found outside Africa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍