UPDATES

വിദേശം

യുഎസ് സൈനിക അക്കാദമിക്ക് ചരിത്ര നിമിഷം; ബിരുദം നേടി പുറത്തിറങ്ങുന്നത് കറുത്ത വർഗ്ഗക്കാരായ 34 യുവതികൾ

യു എസ് സൈനിക അക്കാദമിയുടെ ചരിത്രത്തിലാദ്യമായി 34 ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകള്‍ ഡിഗ്രി നേടുന്നു. കഴിഞ്ഞ വര്‍ഷം 27 കറുത്ത വര്‍ഗകാരായ സ്ത്രീകളായിരുന്നു ഇവിടെനിന്ന് പഠിച്ചിറങ്ങിയത്.

യു എസ് സൈനിക അക്കാദമിയുടെ ചരിത്രത്തിലാദ്യമായി 34 ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകള്‍ ഡിഗ്രി നേടുന്നു. 2017ലാണ് ആദ്യമായി യു എസ് സൈനിക അക്കാദമിയില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നല്‍കുന്നത്. കറുത്തവംശജരായ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിന്റെ എണ്ണം വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ സൂപ്രണ്ട് ലഫ്റ്റനന്റ് ജനറല്‍ ഡാരില്‍ എ വില്യംസ് പറയുന്നു. കഴിഞ്ഞ വര്‍ഷം 27 കറുത്ത വര്‍ഗകാരായ സ്ത്രീകളായിരുന്നു ഇവിടെനിന്ന് പഠിച്ചിറങ്ങിയത്.

യു എസ് അക്കാദമി വൈവിധ്യങ്ങളെ അംഗീകരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഷലീല ഡൗഡി പറയുന്നു. വെസ്റ്റ് പോയിന്റിലെ ന്യൂനപക്ഷ അഡ്മിഷന്‍ ഓഫീസ് പ്രവര്‍ത്തനം നടത്തുന്നതിനാലാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഇവിടെ എത്തിച്ചേരാന്‍ കഴിയുന്നതെന്നും ഡൗഡി കൂട്ടിച്ചേര്‍ത്തു.

സൈനിക അക്കാദമിയില്‍ പഠിക്കുന്ന ന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും .പലതരം പശ്ചാത്തലത്തിലുള്ള കുട്ടികള്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ഡൗഡി പറയുന്നു. ഇവിടെ ഇപ്പോള്‍ ബിരുദം നേടിയവരില്‍ കൂടുതല്‍ സ്ത്രീകളാണ്. ഏകദേശം പത്തുശതമാനത്തോളം ന്യൂനപക്ഷക്കാരായ സ്ത്രീകള്‍ ഇവിടെ പഠിക്കുന്നുണ്ട്. കൂടതെ വിദ്യാര്‍ത്ഥികളില്‍ 20 ശതമാനം പെണ്‍കുട്ടികളാണ് ഇവിടെയുള്ളത്. മെയ് 25ന് അക്കാദമിയില്‍ ബിരുദദാന ചടങ്ങുകള്‍ നടക്കും. 950 ഓളം കേഡറ്റുകല്‍ ബിരുദം ഏറ്റുവാങ്ങും.

Also Read- വാളയാര്‍ പോക്സോ കേസ് പ്രതിയുടെ അഭിഭാഷകന്‍ ജില്ല ശിശുക്ഷേമ സമിതി ചെയര്‍മാന്‍; സിപിഎം മുന്‍ ജനപ്രതിനിധിയായ അഡ്വ. എന്‍ രാജേഷിനെ സംരക്ഷിച്ച് സര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍