UPDATES

വിദേശം

ശീതയുദ്ധകാലത്ത് വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു; സൌദി രാജകുമാരന്‍

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന് തടയിടാന്‍ പാശ്ചാത്യ ശക്തികള്‍ സൌദിയുടെ സഹായം തേടുകയായിരുന്നു

ശീതയുദ്ധകാലത്ത് പാശ്ചാത്യശക്തികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വഹാബിസം പ്രചരിപ്പിച്ചതെന്നു സൗദി കിരീടാവകാശിയായ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മറ്റു മതവിശ്വാസങ്ങളോട് സഹിഷ്ണുത കാണിക്കാത്ത വഹാബികളോട് കൂട്ടു ചേര്‍ന്നാണ് സൗദി അറേബ്യന്‍ രാജകുടുംബം തങ്ങളുടെ രാജ്യത്തിന്‍റെ വിസ്തൃതി കൂട്ടിയതെന്നാണ് ചരിത്രം. സ്വന്തം താല്പര്യ സംരക്ഷണാർത്ഥം പാശ്ചാത്യലോകം ചിലതെല്ലാം കണ്ടില്ലെന്നു നടിക്കുകയും ചിലതെല്ലാം പ്രാത്സാഹിപ്പിക്കുകയും ചെയ്തതാണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ ലോകമെങ്ങും വളമായതെന്നുമുള്ള ആരോപണം മുമ്പേയുണ്ട്.

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന് തടയിടാന്‍ പാശ്ചാത്യ ശക്തികള്‍ സൌദിയുടെ സഹായം തേടുകയായിരുന്നു. മുസ്‌ലിം രാജ്യങ്ങളില്‍ സോവിയറ്റ് യൂണിയന്‍ ആധിപത്യം ഉറപ്പിക്കുന്നത് തടയാന്‍ അവിടങ്ങളിലെ മോസ്ക്കുകളും മദ്രസകളും ധനസഹായം നല്‍കി പരിപോഷിപ്പിക്കാന്‍ അവര്‍ സൗദി അറേബ്യയെ നിര്‍ബന്ധിച്ചു. അതിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ സൗദിയുടെ കയ്യില്‍ ഇല്ല. ഇപ്പോള്‍ അത്തരം ധനസഹായം ഏറെയും സൗദി ആസ്ഥാനമായുള്ള പ്രസ്ഥാനങ്ങളില്‍ നിന്നാണ്. ഗവണ്മെന്റില്‍ നിന്നല്ലെന്നും ബിന്‍ സല്‍മാന്‍ വ്യകതമാക്കി.

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

വൈറ്റ്ഹൌസിലെ മുതിര്‍ന്ന ഉപദേഷ്ടാവായ ജെറിഡ് കുഷ്നെര്‍ താനുമായി അടുപ്പത്തിലാണെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞതായുള്ള വാര്‍ത്തയായിരുന്നു മറ്റൊരു ചര്‍ച്ചാവിഷയം.

ഒക്ടോബറില്‍ റിയാദില്‍ വച്ച് കൂടിക്കാഴ്ച നടന്നുവെന്നല്ലാതെ സൌദിയില്‍ അഴിമതിക്കെതിരെ അറസ്റ്റുകള്‍ നടത്തിയതില്‍ കുഷ്നര്‍ക്ക് പങ്കില്ലെന്നും അറസ്റ്റുകള്‍ തികച്ചും ആഭ്യന്തര പ്രശ്നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കാളികള്‍ എന്നതിനേക്കാള്‍ സുഹൃത്തുക്കളെപ്പോലെ എന്നു പറയാവുന്ന ബന്ധമാണ് തങ്ങള്‍ തമ്മിലെന്നും ആഭ്യന്തര രഹസ്യങ്ങള്‍ കുഷ്നറുമായി പങ്കുവച്ചുവെന്നു പറയുന്നതും ആ അടുപ്പം ഉപയോഗിച്ചു ട്രംപ് ഭരണകൂടത്തില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കാമെന്ന് പറയുന്നതും തികച്ചും ഭ്രാന്തന്‍ ആശയമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

യെമനില്‍ ഹൂതി വിമതസേനയ്ക്കെതിരെ സൗദി സഹായത്തോടെ നടക്കുന്ന പോരാട്ടത്തെക്കുറിച്ചു പരാമര്‍ശിക്കവേ അവിടുത്തെ ജനതയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഉള്ള ഒരു അവസരങ്ങളും തന്‍റെ രാജ്യം വിട്ടുകളഞ്ഞിട്ടില്ല. യുദ്ധത്തില്‍ നല്ല തിരഞ്ഞെടുപ്പുകളോ ചീത്ത തിരഞ്ഞെടുപ്പുകളോ ഇല്ല. നല്ലതോ ചീത്തയോ എന്നത് മാത്രമേ ഉള്ളൂ എന്നാണ് ബിന്‍ സല്‍മാന്‍ പറഞ്ഞത്.

സൌദിയുടെ സഹായത്തോടെ മുന്‍ ഭരണാധികാരിയെ തിരിച്ചുകൊണ്ട് വരാന്‍ നടക്കുന്ന യുദ്ധത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും ക്ഷാമവും വ്യാപകമായ കോളറ ബാധ ഉണ്ടാവുകയും ചെയ്തിരുന്നു.

നേരത്തെ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാതിരുന്ന അഭിമുഖത്തിന്‍റെ ചില ഭാഗങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനു സൗദി എംബസി അനുവാദം നല്‍കുകയായിരുന്നു.

സൗദിയിലെ അധികാരമാറ്റം അഥവാ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാര വിപ്ലവം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍