UPDATES

വിദേശം

ചൈന ഭയപ്പെടുന്ന ഇരുപത്തിയൊന്നുകാരി

ഹോങ്കോങ്ങിലെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും ചൈന വിലക്കിയ ആഗ്നസ് ചൌവിന്റെ രാഷ്ട്രീയ ജീവിതം

ചൈനയുടെ രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ ആഗ്നസ് ചൌവിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങും മുമ്പ് അവസാനിച്ചേക്കും. ചൈനീസ് നേതൃത്വത്തിന്റെ കണ്ണിലെ കരാടായി മാറിയ ‘ശരാശരി സ്കൂള്‍ കുട്ടി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ആഗ്നസിനെ, അവളുടെ കക്ഷിയുടെ ജനാധിപത്യവാദ പ്രകടനപത്രികയുടെ പേരില്‍ ഹോങ്കോങ്ങിലെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും കഴിഞ്ഞയാഴ്ച്ച വിലക്കി. ഹോങ്കോങ്ങിലെ ഈ ജനാധിപത്യവാദി പ്രവര്‍ത്തക പറയുന്നത് ഭരണകൂടം ഒരു യുവതലമുറയെ മുഴുവന്‍ നോട്ടമിട്ടിരിക്കുന്നു എന്നാണെന്ന് ബെഞ്ചമിന്‍ ഹാസ്സ് ദി ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയ അസാധാരണമായ ഈ നടപടി ഒരു രാഷ്ട്രീയ ആശയത്തിനൊപ്പം നില്‍ക്കുന്നതുപോലും കുറ്റകരമാക്കുന്നു. ഇതനുസരിച്ച് ചൌവിനോ അവരുടെ ഡെമോസിസ്റ്റോ കക്ഷിയിലെ സഹപ്രവര്‍ത്തകര്‍ക്കോ നിയമനിര്‍മ്മാണ സമിതിയിലേക്ക് എത്താനാകില്ല.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ജനകീയ നേതാക്കള്‍ പുറത്താക്കപ്പെടുകയും പ്രതിഷേധക്കാരെ തടവിലാക്കുകയും ചെയ്തതിന് ഒരു വര്‍ഷത്തിന് ശേഷം ഈ പഴയ ബ്രിട്ടീഷ് കോളനിയിലെ ജനാധിപത്യ പ്രവര്‍ത്തകര്‍ക്കേറ്റ ശക്തമായ പ്രഹരമാണിത്. കഴിഞ്ഞ കാലങ്ങളില്‍ അധികൃതര്‍ സ്വതന്ത്ര സാമൂഹ്യപ്രവര്‍ത്തകരെയാണ് ലക്ഷ്യം വെച്ചിരുന്നത്. പക്ഷേ ചൌവിന്റെ കാര്യത്തില്‍ ‘സ്വയം നിര്‍ണ്ണയാവകാശം’ എന്ന അമൂര്‍ത്ത ആശയത്തിനുള്ള അവരുടെ കക്ഷിയുടെ പിന്തുണയാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വിനയായത്.

എന്തായാലും മൃദുഭാഷിയായ ഈ 21-കാരി അങ്ങനെ കീഴടങ്ങാന്‍ തയ്യാറല്ല. ചൈനയുടെ ഭരണത്തിനെ ചെറുക്കാന്‍ ഹോങ്കോങ്ങിനുള്ള അവകാശത്തെ പിന്തുണക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ചൌ ആവശ്യപ്പെട്ടു കഴിഞ്ഞു. അവരുടെ പ്രചാരണ തലസ്ഥാനമായിരുന്ന പുസ്തകശാലകളും മറ്റും നിറഞ്ഞ ആ കെട്ടിടത്തിലെ ചെറിയ മുറിയില്‍ ഇരുന്നുകൊണ്ട്, അന്താരാഷ്ട്ര സമൂഹം പിന്തുണച്ചില്ലെങ്കില്‍ ഹോങ്കോങ്ങിലെ ജനാധിപത്യത്തിന്റെ ഭാവി ഇരുണ്ടതാണെന്ന് ചൌ പ്രവചിച്ചു.

ഈ വിലക്ക് തനിക്കെതിരെ മാത്രമല്ല, ഒരു തലമുറയ്ക്കെതിരെയാണെന്ന് ആഗ്നസ് ചൌ പറയുന്നു. “സര്‍ക്കാരില്‍ നിന്നും ഭിന്നമായ അഭിപ്രായങ്ങളുള്ള ഒരു പുതു തലമുറയെ മുഴുവന്‍ അത് ലക്ഷ്യമിടുന്നു. ചൈനയോടും കമ്മ്യൂണിസ്റ്റ് പാര്‍ടിയോടും അനുഭാവമുള്ള യുവാക്കളെ മാത്രമേ സര്‍ക്കാരിന് വേണ്ടൂ. ഏതെങ്കിലും തരത്തിലുള്ള വിമതസ്വരം സ്വീകരിക്കില്ല.”

ചൌ തന്റെ ബ്രിട്ടീഷ് പൌരത്വം ഉപേക്ഷിച്ചു- തെരഞ്ഞെടുപ്പിന് നില്‍ക്കാനുള്ള ഒരു മാനദണ്ഡം അതാണ്- ഇതിനായി തന്റെ പഠനവും നീട്ടിവെച്ചു. എന്നാലും അതൊന്നും ഒരു ത്യാഗമായി അവര്‍ കാണുന്നില്ല.

ചൈന പേടിക്കുന്നത് സ്വന്തം ജനതയെ തന്നെയാണ്

“പലരും ഇതൊരു ത്യാഗമായി കണ്ടേക്കാം, എന്നാല്‍ എന്നെ സംബന്ധിച്ച് അങ്ങനെയല്ല,” ചൌ പറയുന്നു. “ഞാന്‍ ഹോങ്കോങ്ങിന് വേണ്ടി പൊരുതാന്‍ നിശ്ചയിച്ചിരിക്കുന്നു. തടവില്‍ പോയവരെ വെച്ചു നോക്കുമ്പോള്‍ ഇതൊന്നുമല്ല”. ഹോങ്കോങ്ങിലെ പ്രതിസന്ധി സമയത്ത് പ്രസിഡണ്ട് ഷി ജിന്‍ പിങ്ങുമായി ബീജിംഗില്‍ കൂടിക്കാഴ്ച്ച നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയം ഉയര്‍ത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ ആ സന്ദര്‍ശനം പാഴായ അവസരമായാണ് ചൌ കാണുന്നത്.

“ചൈനയെ സമ്മര്‍ദത്തിലാക്കുന്ന കുറെക്കൂടി ശക്തമായ സമീപനം യു കെ എടുക്കണം. തെരെസ മേയുടെ പ്രതികരണത്തെക്കുറിച്ച് എനിക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയ്ക്ക് ചൈനയുമായി ഒരു അന്താരാഷ്ട്ര ഉടമ്പടിയുണ്ട്. ഇവിടുത്തെ സാഹചര്യങ്ങളുടെ മേല്‍നോട്ടത്തിനുള്ള ബാധ്യതയും.”

തന്റെ വിലക്കിനെക്കുറിച്ച് ‘ആശങ്ക’ രേഖപ്പെടുത്തി യു കെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന ദുര്‍ബ്ബലമാണെന്ന് ചൌ പറഞ്ഞു. ഈ നീക്കം “ഒരു സ്വതന്ത്രമായ തുറന്ന സമൂഹം എന്ന നിലയിലുള്ള ഹോങ്കോങ്ങിന്റെ അന്താരാഷ്ട്ര കീര്‍ത്തിക്ക് മങ്ങലേല്‍പ്പിക്കുമെന്ന്” കാനഡയും യൂറോപ്യന്‍ യൂണിയനും കുറെക്കൂടി നേരിട്ടുള്ള വിമര്‍ശനത്തില്‍ കുറ്റപ്പെടുത്തി. ‘സ്വതന്ത്രവും അഭിവൃദ്ധി നിറഞ്ഞതുമായ ഒരു ഹോങ്കോങ്ങിനായുള്ള ശ്രമങ്ങളുടെ” പേരില്‍ ചൌവിന്റെ സഹപ്രവര്‍ത്തകരെ യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ 2018-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

രാഷ്ട്രീയ വിഷയങ്ങള്‍ ഒട്ടും സംസാരിക്കാത്ത ഒരു കുടുംബപശ്ചാത്തലത്തിലാണ് താന്‍ വളര്‍ന്നതെന്ന് ചൌ പറഞ്ഞു. പക്ഷേ അവള്‍ക്ക് 15 വയസായപ്പോള്‍ മാറ്റത്തിനായി മുറവിളി കൂട്ടുന്ന ആയിരക്കണക്കിനാളുകള്‍-തന്നെപ്പോലുള്ള സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം-സമരം ചെയ്യുന്ന ഒരു ദൃശ്യത്തിന്റെ ഫെയ്സ്ബുക് പോസ്റ്റ് അവള്‍ കണ്ടു. അതിനുശേഷം അവള്‍ തിരിഞ്ഞുനോക്കിയിട്ടില്ല.

ചൈനീസ് ഉരുക്കുമുഷ്ടിയെ വെല്ലുവിളിച്ച ലിയു സിയാബോ ബാക്കി വയ്ക്കുന്നത് ആ പ്രസംഗമാണ്

കമ്മ്യൂണിസ്റ്റ് മസ്തിഷ്ക പ്രക്ഷാളനം എന്ന് എതിരാളികള്‍ കുറ്റപ്പെടുത്തിയ 2012-ലെ ‘ധാര്‍മിക ദേശീയ വിദ്യാഭ്യാസം’ കൊണ്ടുവരാനുള്ള നീക്കത്തെ എതിര്‍ത്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ ഇരിപ്പുസമരം തുടങ്ങി. അവിടെ വെച്ചാണ് ചൌ പിന്നീട് പുതുതലമുറയിലെ ജനാധിപത്യവാദികളുടെ പ്രമുഖ ശബ്ദമായി മാറിയ ജോഷ്വ വോങ്ങിനെ കണ്ടുമുട്ടിയത്. വോങ്ങിനൊപ്പം ചൌ, പ്രതിപക്ഷത്തിന് പുതിയ ആശയങ്ങളും ദിശയും നല്കി. 1997-ല്‍ അവസാനിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് വളര്‍ന്നുവന്ന രാഷ്ട്രീയക്കാരായിരുന്നു അതുവരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍.

ഇരുവരും, നഥാന്‍ ലോയും ചേര്‍ന്ന് ഡെമോസിസ്റ്റോ എന്ന രാഷ്ട്രീയകക്ഷിക്ക് രൂപം നല്കി. നഗരത്തിന്റെ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള രീതിയെക്കുറിച്ചുള്ള പ്രതിഷേധത്തില്‍ തുടങ്ങിയ 2014-ലെ തെരുവ് സമരങ്ങള്‍, ആ സമരം ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടെങ്കിലും, ഒരു തലമുറയെ മുഴുവന്‍ സ്വാധീനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ‘സ്വയം നിര്‍ണയാവകാശത്തിനുള്ള’ അവരുടെ കക്ഷിയുടെ പിന്തുണയാണ് മത്സരിക്കുന്നതില്‍ നിന്നും ചൌവിനെ അയോഗ്യയാക്കിയതെന്ന് അധികൃതര്‍ പറയുന്നു.

അമേരിക്ക പേടിക്കുന്ന ചൈനാ ഭൂതം

“പോരാട്ടഭൂമി മാറിയിരിക്കാം, പക്ഷേ ജനാധിപത്യ, മനുഷ്യാവകാശ പോരാട്ടങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത മാറിയിട്ടില്ല,” വോങ് പറഞ്ഞു. “ഒരു പക്ഷേ ഞങ്ങള്‍ക്കൊരിക്കലും മത്സരിക്കാന്‍ കഴിയില്ലായിരിക്കും, ഈ സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയില്ലായിരിക്കും, പക്ഷേ അതെല്ലാം വലിയ ലക്ഷ്യത്തിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രമാണ്.”

ഏതെല്ലാം രാഷ്ട്രീയ നിലപാടുകളാണ് സ്വീകാര്യമല്ലാത്തത് എന്ന് സര്‍ക്കാര്‍ പുനര്‍നിര്‍വചിക്കുകയാണെന്ന് ചവും വോങ്ങും ഭയപ്പെടുന്നു. സാമ്പ്രദായിക പ്രതിപക്ഷത്തിനായുള്ള സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. ഒരേ കക്ഷിയുടെ പേരില്‍ മുമ്പ് ജയിച്ചത് ഇപ്പോള്‍ അയോഗ്യതയായി മാറിയിരിക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ വീണ്ടും ഒളിമ്പിക്‌സ് രഥമോടിക്കാന്‍ ചൈന

“ജനാധിപത്യ പക്ഷത്തുള്ള ആരെയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു എന്നാണ് ഇതൊക്കെ കാണിക്കുന്നത്,” വോങ് പറഞ്ഞു.

കോടതിയെ സമീപിക്കണോ എന്നു ചൌ ഇതുവരെ തീരുമാനിച്ചിട്ടില്ല. തനിക്ക് പകരം നില്‍ക്കുന്ന ജനാധിപത്യവാദി സ്ഥാനാര്‍ത്ഥിക്കായി അവള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. നിരോധനത്തിനെതിരെ പ്രതിഷേധവും നടത്തി. പക്ഷേ അവളെ വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അവരുടെ കക്ഷിയിലുള്ള ആരെയും മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്നതിന് തുല്യമാണ്. ഇത് വ്യാപകമായി വിമതശബ്ദങ്ങളേ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൌ കരുതുന്നു.

‘ഭാവിയില്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ആരെയും ഭരണകൂടത്തിന്റെ ശത്രുവായി മാറ്റിയേക്കും എന്നു ഞാന്‍ ഭയപ്പെടുന്നുണ്ട്,” ചൌ പറഞ്ഞു.

ഹോങ്കോങ്ങ് പ്രതിഷേധം; തോല്‍വിയുടെ 4 കാരണങ്ങള്‍ (തോല്‍ക്കാഞ്ഞതിന്റെയും)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍