UPDATES

വായിച്ചോ‌

വിദേശ ഫണ്ടിന് വിലക്ക്: സംഘപരിവാറിന് പണം നല്‍കുന്ന എന്‍ജിഒകള്‍ക്ക് ഇളവ്

സംഘപരിവാര്‍ സംഘടനകള്‍ക്ക് ഫണ്ടിലൊരു ഭാഗം നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് അമേരിക്കയിലെ ആര്‍എസ്എസ് നേതാവായ ശേഖര്‍ തിവാരി കംപാഷന്‍ ഇന്റര്‍നാഷണലിനെ അറിയിച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശം കംപാഷന്‍ തള്ളിക്കളഞ്ഞു.

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രമുഖ ക്രിസ്ത്യന്‍ ആതുരസേവന സംഘടനയായ കംപാഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. 48 വര്‍ഷത്തോളമായി രാജ്യത്ത് പ്രവര്‍ത്തിച്ച് വരുന്ന സംഘടനയാണിത്. മതപരിവര്‍ത്തനം നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കംപാഷന്‍ ഇന്റര്‍നാഷണലിന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. 45 മില്യണ്‍ ഡോളറാണ് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കംപാഷന്‍ ഇന്റര്‍നാഷണല്‍ ഒരു വര്‍ഷം ശരാശരി ഇന്ത്യയില്‍ ചിലവഴിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വിദേശഫണ്ട് കൈകാര്യം ചെയ്യുന്ന സന്നദ്ധ സംഘടന.

തങ്ങള്‍ മതപരിവര്‍ത്തന പരിപാടികളൊന്നും നടത്തുന്നില്ലെന്നും ആര്‍എസ്എസിന്റെ താല്‍പര്യപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നുമാണ് കംപാഷന്‍ ഇന്റര്‍നാഷണലിന്റെ ആരോപണം. അതേസമയം കംപാഷന്‍ ഇന്റര്‍നാഷണല്‍ മതപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് ഇന്ത്യന്‍ നിയമം ലംഘിക്കുകയായിരുന്നെന്നും മതസംഘടനയായി രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദ്ദേശം അവര്‍ തള്ളുകയായിരുന്നുവെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

മതപരിവര്‍ത്തനത്തിന്റെ പേര് പറഞ്ഞ് നേരത്തെ കംപാഷന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ചെന്നൈയില്‍ ഒരു അവധിക്കാല ബൈബിള്‍ സ്‌കൂളിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ആറ് ലക്ഷം ഡോളറാണ് ഇന്ത്യന്‍ ബാങ്കില്‍ ഉപയോഗിക്കാനാവാതെ കെട്ടിക്കിടന്നത്. ഈ പ്രശ്‌നത്തില്‍ ആര്‍എസ്എസുമായി വരെ ചര്‍ച്ച ചെയ്യേണ്ട് അവസ്ഥയാണ് കംപാഷന്‍ ന്റര്‍നാഷണലിനുള്ളത്. സംഘപരിവാര്‍ സംഘടനകള്‍ക്ക് ഫണ്ടിലൊരു ഭാഗം നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് അമേരിക്കയിലെ ആര്‍എസ്എസ് നേതാവായ ശേഖര്‍ തിവാരി കംപാഷന്‍ ഇന്റര്‍നാഷണലിനെ അറിയിച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശം കംപാഷന്‍ തള്ളിക്കളഞ്ഞു.

11,000ത്തിലധികം എന്‍ജിഒകളുടെ, വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സാണ് മോദി സര്‍ക്കാര്‍ ഇതുവരെ റദ്ദാക്കിയത്. പ്രമുഖ അന്താരാഷ്ട്ര സംഘടനകളായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍, നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ഡെമോക്രസി എന്നിവയില്‍ നിന്നെല്ലാമുള്ള ഇന്ത്യയിലേയ്ക്കുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ തടഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കംപാഷന്‍ ഇന്റര്‍നാഷണലിന്റെ അഞ്ഞൂറോളം വരുന്ന പങ്കാളികളാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതായി അറിയിച്ചത്. ഹിമാലയന്‍ താഴ്‌വരയിലെ ഹല്‍ദ്വാനിയില്‍ കമ്മ്യൂണിറ്റി സെന്റര്‍ നടത്തുന്ന ബെതെസ്ദ ചാരിറ്റബിള്‍ എന്‍ഡവേര്‍്‌സ് അടക്കമുള്ള സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതായി അറിയിച്ചത്. ഇവിടെയുള്ള 250ഓളം കുട്ടികളെ പറഞ്ഞ് വിട്ടു.

വായനയ്ക്ക്: https://goo.gl/CXAvXM

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍