UPDATES

വിദേശം

പോരാട്ടം തുടരും: യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ‘കുടിയേറ്റക്കാരുടെ ഡോക്ടര്‍’ പീട്രോ ബര്‍ട്ടോലോ

ഒരു കാലത്ത് കുടിയേറ്റക്കാരുടേയും അഭയാര്‍ഥികളുടെയുമെല്ലാം പറുദീസയായിരുന്നു ലാംബെടുസ.

ലാംബെടുസ എന്ന സിസിലിയന്‍ ദ്വീപിലെ ‘കുടിയേറ്റക്കാരുടെ ഡോക്ടര്‍’ എന്നറിയപ്പെടുന്ന പീട്രോ ബര്‍ട്ടോലോ യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.വര്‍ഷങ്ങളോളമായി മെഡിറ്ററേനിയനിലെ അഭയാര്‍ഥി പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആളാണ് പീട്രോ ബര്‍ട്ടോലോ. സിസിലിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടി യുടെ കുടിയേറ്റവിരുദ്ധ പ്രചരണത്തിനെതിരേ അവസാനത്തെ പ്രതിരോധം എന്ന നിലയിലാണ് ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡി) അദ്ദേഹത്തെ മത്സരിപ്പിച്ചത്.

എന്നാല്‍ മാറ്റൊ സാല്‍വീനി നേതൃത്വം നല്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി യുടെ സ്ഥാനാര്‍ത്ഥിലയാണ് അവിടെ വിജയിച്ചത്. വെറും 6000 പേര്‍ മാത്രം അധിവസിക്കുന്ന ദ്വീപാണ് ലാംബെടുസ. ഇറ്റലിയില്‍ നിന്നും ലിബിയന്‍ കടല്‍ത്തീരത്തിലേക്ക് ഏറ്റവും അടുത്തുള്ള പ്രദേശം. യൂറോപ്പ് ലക്ഷ്യമാക്കി തിരിക്കുന്ന അഭയാര്‍ത്ഥികള്‍ ആദ്യം എത്തുന്ന ദ്വീപുമാണത്. ഒരു കാലത്ത് കുടിയേറ്റക്കാരുടേയും അഭയാര്‍ഥികളുടെയുമെല്ലാം പറുദീസയായിരുന്നു ലാംബെടുസ. എന്നാല്‍ അടുത്ത കാലത്തായി അന്നാട്ടുകാരുടെ സഹിഷ്ണുത കുറഞ്ഞു വരികയാണ്.

‘ഫാസിസ്റ്റ് ശക്തികളുടെ ആഞ്ഞടിക്കുന്നതിനിടയിലാണ് നമ്മള്‍ നില്ക്കുന്നത്.എന്നെ പിന്തുണച്ചവരോട് നന്ദിയുണ്ട്.അതേ സമയം,എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചവോട്ടുകളെ കുറിച്ച് ഞാന്‍ വ്യാകുലപ്പെടുന്നു. അഭയാര്‍ത്ഥി കപ്പലുകള്‍ക്കു മുമ്പില്‍ തുറമുഖം കൊട്ടിയടച്ച വ്യക്തിയാണ് അയാള്‍. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നവരില്‍നിന്നും പിഴ ഈടാക്കണം എന്ന് വാദിക്കുന്ന ആളാണ് അയാള്‍’ എന്ന് സാല്‍വീനിയുടെ പേര് ഉദ്ധരിക്കാതെ ബര്‍ട്ടോ ലോ പറഞ്ഞു. ഇറ്റലിയിലുടനീളംതീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കാണ് മുന്‍തൂക്കം. ലാംബെടുസയില്‍ അവര്‍ക്ക് 5% വോട്ട് നേടാന്‍ കഴിഞ്ഞു. ‘അത് നന്നായി വേദനിപ്പിക്കുന്ന’ വിധിയാണെന്ന് ബര്‍ട്ടോകലോ പറയുന്നു. പക്ഷെ, അവിടുത്തെ ജനസംഖ്യയില്‍ 26% മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കുടിയേറ്റക്കാരുടേയും അഭയാര്‍ഥികളുടെയും നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ബര്‍ട്ടോകലോ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍