UPDATES

വനഭൂമി കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്‌

അഴിമുഖം പ്രതിനിധി

1971 ജനുവരി ഒന്നിനുശേഷം കേരളത്തില്‍ നടന്ന വനഭൂമി കൈയേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് മാസത്തിനകം ഇതിനായുള്ള നടപടികള്‍ തുടങ്ങണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എന്‍ ഷഫീഖ് എന്നിവരടങ്ങുന്ന ബഞ്ച് നിര്‍ദ്ദേശിച്ചു. ആറ് മാസത്തിനുള്ളില്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്നും ഒരു വര്‍ഷത്തിനകം പൂര്‍ണമായും ഒഴിപ്പിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. 1971 മുതല്‍ സംസ്ഥാനത്ത് ഏഴായിരം ഏക്കര്‍ വനഭൂമി കൈയേറിയിട്ടുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍