UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുക്കുന്നിമലയിലെ കാട്ടുതീ അണയ്ക്കാന്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററുകള്‍ എത്തി

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എംഐ-17 വി5 ഹെലികൊപ്റ്ററുകളാണ് തീ അണയ്ക്കാന്‍ എത്തിയത്

തിരുവനന്തപുരം മുക്കുന്നിമലയിലെ കാട്ടുതീ അണയ്ക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററുകള്‍ എത്തി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എംഐ-17 വി5 ഹെലികൊപ്റ്ററുകളാണ് തീ അണയ്ക്കാന്‍ എത്തിയത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ആകാശ ദൂരം പത്ത് കിലോമീറ്റര്‍ അകലെയാണ് മുക്കുന്നിമല് സ്ഥതി ചെയ്യുന്നത്. മഴയുടെ അഭാവം കാരണം ഫെബ്രുവരി 17-നായിരുന്ന ഇവിടെ ആദ്യ തീപിടുത്തം നടന്നത്. കേരള ഫയര്‍ഫോഴ്‌സും ഇന്ത്യന്‍ എയര്‍ഫോഴ്‌സും സംയുക്തമായിട്ടായിരുന്നു തീ അണച്ചത്. പക്ഷെ വരണ്ട ഭാഗത്ത് വീണ്ടും തീപിടുത്തമുണ്ടാവുകയായിരുന്നു. ഫെബ്രുവരി 21-ന് കേരള സര്‍ക്കാര്‍ എയര്‍ഫോഴ്‌സിനോട് ഹെലികോപ്റ്ററുകളുടെ സഹായം ആവിശ്യപ്പെട്ടിരുന്നു.

രണ്ട് ഹെലികോപ്റ്ററുകളായിരുന്നു കാട്ടുതീ അണയ്ക്കാനായി എത്തിയത്. കോപ്റ്ററിലെ ബാംബി ബക്കറ്റ് ഉപയോഗിച്ച് ഏകദേശം 62050 ലിറ്റര്‍ വെള്ളമാണ് തീ അണയ്ക്കാന്‍ വേണ്ടി വന്നത്. വൈകുന്നേരത്തോടെ കാട്ടുതീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചുവെന്നാണ് പ്രതിരോധ വകുപ്പിലെ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ അറിയിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍