UPDATES

വായിച്ചോ‌

വനനഗരങ്ങള്‍: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ചൈനയില്‍ പുതിയ ആശയം

വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും ഓഫീസുകളും ഹോട്ടലുകളും എല്ലാം മരങ്ങളാലും ചെറുസസ്യങ്ങളാലും മൂടപ്പെട്ട നിലയിലുള്ള നഗരങ്ങള്‍. അത്തരത്തിലുള്ള വനനഗരങ്ങളാണ് ചൈനയില്‍ ഇറ്റാലിയന്‍ ആര്‍ക്കിടെക്ടായ സ്റ്റെഫാനോ ബൊയേറി വിഭാവനം ചെയ്യുന്നത്. മിലാനിലെ പ്രശസ്തമായ ബോസ്‌കോ വെര്‍ട്ടിക്കല്‍ സ്‌കൈ സ്‌ക്രാപ്പര്‍ കോംപ്ലക്‌സിന് രൂപം നല്‍കിയതിലൂടെ ശ്രദ്ധേയനാണ് സ്റ്റെഫാനോ ബൊയേറി. നിറയെ മരങ്ങള്‍ വച്ച കെട്ടിടമാണത്. ചൈനീസ് നഗരമായ നാന്‍ജിംഗില്‍ സമാനമായ കെട്ടിടത്തിനാണ് സ്‌റ്റെഫാനോ ഇപ്പോള്‍ രൂപം നല്‍കുന്നത്. ഏഷ്യയില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. 23ഇനം വൃക്ഷങ്ങളും 2500ഓളം ചെറു ചെടികളുമാണ് ഇരട്ട ടവര്‍ കെട്ടിടത്തിനുണ്ടാവുക.

കെട്ടിടത്തില്‍ നിറയെ പച്ചപ്പ്. കെട്ടിടത്തിനുള്ളില്‍ വീടുകള്‍ ഓഫീസുകള്‍ ആഡംബര ഹോട്ടല്‍, മ്യൂസിയം, ഒരു ഗ്രീന്‍ ആര്‍ക്കിടെക്ച്വര്‍ സ്‌കൂള്‍ തുടങ്ങിയവയെവ്വാം ഉണ്ടാവും ഇതിനോടകം നിര്‍മ്മാണം തുടങ്ങിയ കെട്ടിടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. മിക്ക ചൈനീസ് നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ മറ്റ് നഗരങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സ്റ്റെഫാനോ താല്‍പര്യപ്പെടുന്നത്. ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ കൊണ്ട് ഒരു നഗരം തന്നെ സൃഷ്ടിക്കാനുള്ള ആലോചന അധികൃതരുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്. 2020നകം ഒരു പക്ഷെ അത് സാദ്ധ്യമാകുമെന്നാണ് കരുതുന്നതെന്നും സ്റ്റെഫാനോ പറഞ്ഞു. ഓരോ വര്‍ഷവും 25 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇത്തരം കെട്ടിടങ്ങള്‍ വലിച്ചെടുക്കുമെന്നും ഓരോ ദിവസവും 60 കിലോയോളം ഓക്‌സിജന്‍ പുറത്ത് വിടുമെന്നുമാണ് സ്റ്റെഫാനോ അവകാശപ്പെടുന്നത്. മാത്രമല്ല നഗരത്തിലെ പൊടിയും വൃക്ഷങ്ങളും ചെടികളും വലിച്ചെടുക്കും.

ഹരിത കെട്ടിടങ്ങള്‍ ഉപയോഗിച്ചുള്ള കെട്ടിട സമുച്ചയങ്ങള്‍ ലൂയിസു, ഷിജിയാസുവാംഗ് എന്നീ ചൈനീസ് നഗരങ്ങളിലും സ്ഥാപിക്കുന്നുണ്ട്. ദക്ഷിണ പ്രവിശ്യയിലെ പര്‍വത പ്രദേശത്തുള്ള നഗരമാണ് ലുയിസു. ഇവിടെ 15 ലക്ഷം പേര്‍ ജീവിക്കുന്നുണ്ട്. വടക്കന്‍ ചൈനയിലെ വ്യവസായ നഗരമായ ഷിജിയാസുവാംഗ് ചൈനയിലെ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള 10 നഗരങ്ങളില്‍ ഒന്നാണ്. 60കാരനായ സ്റ്റെഫൈനോ ബൊയേറി 1979ലാണ് ആദ്യം ചൈനയിലെത്തിയത്. 2012ല്‍ ഷാങ്ഹായില്‍ ഓഫീസ് തുറന്നു. ഷാങ്ഹായിലെ ടോംഗ്ജി സര്‍വകലാശാലയില്‍ ഒരു ഗവേഷണ പരിപാടിക്ക് നേതൃത്വം നല്‍കുന്നുണ്ട് സ്റ്റെഫാനോ.

വായനയ്ക്ക്: https://goo.gl/ZKLYYn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍