UPDATES

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്; വ്യോമസേന മുന്‍ തലവന്‍ എസ് പി ത്യാഗി അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ വ്യോമസേന മുന്‍ തലവന്‍ എസ് പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ സഹോദരന്‍ ജൂലി ത്യാഗിയും അറസ്റ്റിലായിട്ടുണ്ട്.

വിവിഐപികള്‍ക്കു സഞ്ചരിക്കാനുള്ള ഹെലികോപ്ടറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ത്യാഗിയെ നേരത്തെ സിബി ഐ ചോദ്യം ചെയ്തിരുന്നു. ഇടപാടില്‍ ത്യാഗിക്ക് പണം കിട്ടിയിട്ടുണ്ടെന്നാണു സിബിഐ കണ്ടെത്തിയിരിക്കുന്നത്.

കരാര്‍ ഉറപ്പിക്കുന്നതിനായി ഇന്ത്യയിലെ രാഷ്ട്രീയനേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്നതാണു കേസ്. ഈ സംഭവത്തില്‍ സിബിഐ ഇന്ത്യയിലും ഇറ്റലിയിലുമായി നടത്തിയ അന്വേഷണത്തില്‍ 3,600 കോടിയുടെ ഹെലികോപ്ടര്‍ ഇടപാട് നടത്തിയതില്‍ കൈക്കൂലി നല്‍കപ്പെട്ടിട്ടുണ്ടെന്ന കാര്യം കണ്ടെത്തിയിരുന്നു.

2004 ല്‍ ആണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലേക്ക് ഒരു ഇടനിലക്കാരന്റെ റോളില്‍ ത്യാഗി എത്തുന്നത്. അദ്ദേഹത്തിന്റെ സഹോദരങ്ങളുടെ താതപര്യമായിരുന്നു അതിനു പിന്നില്‍. ആ സമയത്ത് എയര്‍ മാര്‍ഷല്‍ ആയിരുന്ന ത്യാഗിയാണ് അടുത്ത വ്യോമസേന തലവന്‍ എന്നു മുന്‍കൂട്ടി മനസിലാക്കിയായിരുന്ന സഹോദരങ്ങള്‍ ത്യാഗിയെ ഇടപാടിലേക്ക് കൊണ്ടു വരുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍