UPDATES

ഇന്ത്യയും നേപ്പാളും തമ്മില്‍ ഒരു ‘തെരഞ്ഞെടുപ്പ്’ ബന്ധം

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ് വൈ  ഖുറേഷി വിവാഹിതനാകുന്നു. വധു നേപ്പാള്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇള ശര്‍മ. ഇരുവര്‍ക്കുമിടയില്‍ ഒരു വര്‍ഷമായി നിലനിന്നിരുന്ന സ്‌നേഹബന്ധമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തുന്നത്. 69 കാരനായ ഖുറേഷി 2015 ലാണ് 49 കാരിയായ ഇളയെ ആദ്യമായി കാണുന്നത്. മെക്‌സിക്കോയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. പരിചയം ഹൃദയബന്ധത്തിലേക്ക് വളര്‍ന്നു.

2013 ലാണ് ആറുവര്‍ഷത്തെ കാലാവധിയില്‍ ഇള ശര്‍മ നേപ്പാള്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി ആയി ചുമതലയേല്‍ക്കുന്നത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന നവരാജ് പൗഡല്‍ ആയിരുന്നു ഇളയുടെ ഭര്‍ത്താവ്. ഇദ്ദേഹം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.

മാധ്യമപ്രവര്‍ത്തകയായിരുന്ന ഇള സംസ്‌കൃതം-നേപ്പാളി സാഹിത്യം എന്നി വിഷയത്തില്‍ ബിരുദം നേടിയത് വാരണാസിയിലെ സമ്പൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നായിരുന്നു. 1987 ല്‍ ഇവര്‍ ഗോരഖ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടി.

1971 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഖുറേഷി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്ന നിലയില്‍ സര്‍വസ്സമതി നേടിയ ഉദ്യോഗസ്ഥനാണ്. മാധ്യമപ്രവര്‍ത്തകയായ ഹംറ ഖുറേഷിയാണ് അദ്ദേഹത്തിന്റെ മുന്‍ഭാര്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍