UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയെ അറസ്റ്റു ചെയ്ത ബസ്സിയെ കേന്ദ്രം യു പി എസ് സി അംഗമാക്കി

അഴിമുഖം പ്രതിനിധി

ജെഎന്‍യു രാജ്യദ്രോഹ കേസില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാറിനെ അറസ്റ്റു ചെയ്ത ദല്‍ഹി പൊലീസ് കമ്മീഷണറായിരുന്ന ബിഎസ് ബസ്സിയെ കേന്ദ്ര സര്‍ക്കാര്‍ യു പി എസ് സി അംഗമാക്കി. കേന്ദ്രവുമായി ഏറ്റുമുട്ടല്‍ പതിവാക്കിയ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുമായും ബസ്സി നല്ല രസത്തിലായിരുന്നില്ല. ബസ്സിക്ക് അഞ്ചു വര്‍ഷം യു പി എസ് സി അംഗമായി തുടരാം.

ചെയര്‍പേഴ്‌സണെ കൂടാതെ 10 അംഗങ്ങളുള്ള യു പി എസ് സിയാണ് കേന്ദ്ര സര്‍വീസിലേക്കുള്ള ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്.

അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം-കേന്ദ്രഭരണ പ്രദേശ കേഡറിലെ 1977 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് ബസ്സി. അറുപതു വയസ്സായ ബസ്സി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹി പൊലീസ് തലവന്‍ സ്ഥാനത്തു നിന്നും വിരമിച്ചത്. ആറു വര്‍ഷമോ അംഗത്തിന് 65 വയസ്സ് തികയുന്നതോ വരെ യു പി എസ് സി അംഗമായി തുടരാം. ഈ ചട്ട പ്രകാരം 2021 ഫെബ്രുവരി വരെ ബസ്സിക്ക് അംഗമായി തുടരാം.

ഡല്‍ഹി പൊലീസ് കമ്മീഷണറായിരിക്കേ ബസ്സി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബസ്സി ജെഎന്‍യു വിവാദം കൈകാര്യം ചെയ്ത രീതിയും ഏറെ വിമര്‍ശിക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍